Kerala

കെ.എൽ.സി.എ. സംഘടിപ്പിക്കുന്ന “കോട്ടപ്പുറം രൂപതയും കൊടുങ്ങല്ലൂരും – തോമസ് അപ്പോസ്തലന്റെ പൈതൃകവും” വെബിനാർ ബുധനാഴ്ച

സെപ്തംബർ 16 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക്...

സ്വന്തം ലേഖകൻ

കൊച്ചി: കെ.എൽ.സി.എ. സംഘടിപ്പിക്കുന്ന “കോട്ടപ്പുറം രൂപതയും കൊടുങ്ങല്ലൂരും – തോമസ് അപ്പോസ്തലന്റെ പൈതൃകവും” വെബിനാർ സെപ്തംബർ 16 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് സൂം ആപ്പിലൂടെ നടക്കുമെന്ന് കെ.എൽ.സി.എ. ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ് പറഞ്ഞു. കെ.എൽ.സി.എ. പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷം വഹിക്കുന്ന വെബിനാർ മുൻ എം.പി.യും ചരിത്രകാരനുമായ ഡോ.ചാൾസ് ഡയസ് ഉദ്ഘാടനം ചെയ്യും.

തുടർന്ന്, കോട്ടപ്പുറം രൂപതാ വികാരി ജനറൽ മോൺ.ആന്റണി കുരിശിങ്കൽ മുഖ്യപ്രഭാഷണവും, ശ്രീ.ജോയി ഗോതുരുത്ത് വിഷയാവതരണവും നടത്തും. വെബിനാറിൽ പ്രതികരണങ്ങൾ നടത്തുന്നത് കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ശ്രീ.ഷാജി ജോർജ്, കെ.ആർ.എൽ.സി.സി. ഹിസ്റ്ററി കമ്മീഷൻ സെക്രട്ടറി റവ.ഡോ.ആന്റെണി പാട്ടപറമ്പിൽ, ചരിത്രകാരന്മാരായ ശ്രീ.ഇഗ്നേഷ്യസ് ഗൊൺസാൽവസ്, ഫാ.രൂപേഷ് നിലക്കൽ, അഡ്വ.റാഫേൽ ആന്റണി (കെ.എൽ.സി.എ. മുൻ സംസ്ഥാന പ്രസിഡന്റ്), ഫാ.റോക്കി റോബിൻ (PRO കോട്ടപ്പുറം രൂപത), ശ്രീ.ജോസഫ് പനക്കൽ (നോവലിസ്റ്റ്), ശ്രീമതി ജെയിൻ ആൻസിൽ (കെ.എൽ.സി.ഡബ്ല്യൂ.എ. പ്രസിഡന്റ്), ശ്രീ ഇ.ഡി.ഫ്രാൻസീസ് (കെ.എൽ.സി.എ. വൈസ് പ്രസിഡന്റ്) ശ്രീ.അജിത് തങ്കച്ചൻ (കെ.സി.വൈ.എം. (ലാറ്റിൻ) പ്രസിഡന്റ്), ശ്രീ.ലൂയിസ് തണ്ണിക്കോട് (കെ.എൽ.സി.എ.ജന.സെക്രട്ടറി വരാപ്പുഴ അതിരൂപത) എന്നിവരാണ്.

ഇരിങ്ങാലക്കുട രൂപതാ ദിനത്തോടനുബന്ധിച്ച് കരിയാറ്റിൽ മെത്രാപ്പോലീത്തയുടെ ചരമ വാർഷിക ദിനത്തിൽ ഇരിങ്ങാലക്കുട രൂപതയുടെ പേര് “ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂർ” എന്നാക്കി മാറ്റുവാനുള്ള ബിഷപ്പ് മാർ പോളി കണ്ണൂക്കാടന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിക്ഷേധമാണ് റോമൻ (ലത്തീൻ) കത്തോലിക്കാ സഭയിൽ നിന്ന് ഉണ്ടായത്. രൂപത സ്ഥാപന സമയത്ത് റോം അംഗീകരിച്ച് നൽകുന്ന പേര് മാറ്റാനാവില്ല, എന്തെങ്കിലും മാറ്റത്തിന് വിധേയമാക്കണമെങ്കിൽ പരിശുദ്ധ സിംഹാസനത്തിന്റെ അനുവാദം ഉണ്ടായിരിക്കുകയും വേണം എന്നിരിക്കെയാണ് സഭാഐക്യത്തിന് കോട്ടംവരുത്തുന്ന തരത്തിലുള്ള പ്രഖ്യാപനം ഇരിങ്ങാലക്കുട രൂപതയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

വസ്തുതാപരമായി കൊടുങ്ങല്ലൂരും പരിസര പ്രദേശത്തുമുള്ള ക്രൈസ്തവരിൽ സിംഹഭാഗവും കോട്ടപ്പുറം രൂപതയിൽപ്പെട്ട റോമൻ (ലത്തീൻ) കത്തോലിക്കരാണ്. അതേസമയം, വിരലിലെണ്ണാവുന്ന സീറോ മലബാർ കത്തോലിക്കരേ ഈ പ്രദേശത്തുള്ളൂ. എന്നിട്ടും യാഥാർഥ്യങ്ങളെ വളച്ചൊടിച്ച്, പോർച്ചുഗീസ് പൂർവ്വ കൈസ്തവ പൈതൃകത്തിന്റെയും, കൊടുങ്ങല്ലൂർ പൈതൃകത്തിന്റെയും നേരവകാശികളായ കോട്ടപ്പുറത്തിനൊഴികെ മറ്റൊരു രൂപതക്കും കൊടുങ്ങല്ലൂർ എന്ന പേര് ഉപയോഗിക്കാൻ അകാശമില്ല എന്നറിയാമായിരുന്നിട്ടും, കോട്ടപ്പുറം രൂപതയെ അവഹേളിക്കുവാനാണ് ഇത്തരം വിലകുറഞ്ഞ മുന്നേറ്റങ്ങൾ സീറോമലബാർ സഭ നടത്തുന്നതെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്.

ഈ സാഹചര്യത്തിലാണ് കെ.എൽ.സി.എ.യുടെ നേതൃത്വത്തിൽ, യാഥാർഥ്യങ്ങളെ തുറന്നുകാട്ടുന്നതിനും, ഇക്കാര്യത്തെക്കുറിച്ചുള്ള ആനുകാലിക പ്രതികരണങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കുന്നതിനുമാണ് “കോട്ടപ്പുറം രൂപതയും കൊടുങ്ങല്ലൂരും – തോമസ് അപ്പോസ്തലന്റെ പൈതൃകവും” എന്നപേരിൽ വെബിനാർ സംഘടിപ്പിക്കുന്നത്.

Join Zoom Meeting
https://us02web.zoom.us/j/89734977592

Meeting ID: 897 3497 7592

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker