Diocese
കുരിശ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ആത്മത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സന്ദേശം; ബിഷപ്പ് സ്റ്റാന്‍ലി റോമന്‍
കുരിശ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ആത്മത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സന്ദേശം; ബിഷപ്പ് സ്റ്റാന്‍ലി റോമന്‍

അനിൽ ജോസഫ്
ബോണക്കാട്: കുരിശ് നമ്മെ ഓര്‍മ്മപ്പിക്കുന്നത് ആത്മത്യാഗത്തിന്‍റെയും സഹനപൂര്‍ണ്ണവുമായ സന്ദേശമാണെന്ന് കൊല്ലം മുന്‍ ബിഷപ്പ് ഡോ.സ്റ്റാന്‍ലി റോമന്‍. ജീവിതം ത്യാഗപൂര്‍ണ്ണമാക്കുന്നവര്‍ക്കെ ജീവിതത്തില്‍ വിജയം നേടാന്‍ സാധിക്കൂ, കുരിശാണ് സഹനത്തിന്‍റെ ഏറ്റവും വലിയ ചിഹ്നമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.
തിരിച്ചറിവിന്‍റെ സ്നേഹമാണ് കുടുംബങ്ങളില്‍ പരിശീലിക്കേണ്ടത്. കുരിശിലൂടെയുളള നന്‍മ കാംഷിക്കുന്നവര്‍ക്ക് ജീവിതം വലിയ മാറ്റങ്ങളുടേതാവുമെന്നും ബിഷപ്പ് തീർത്ഥാടകരെ ഉദ്‌ബോധിപ്പിച്ചു.
കുരിശുമല തീര്‍ത്ഥാടന ചെയര്‍മാന്‍ മോണ്‍.റൂഫസ് പയസലിന്‍, വൈസ് ചെയര്‍മാന്‍ ഫാ.സെബാസ്റ്റ്യന്‍ കണിച്ച്കുന്നത്ത്, കെ.ആര്‍.എല്‍.സി.സി. അല്‍മായ കമ്മിഷന്‍ സെക്രട്ടറി ഫാ.ഷാജ്കുമാര്‍, നെടുമങ്ങാട് ഫൊറോന വികാരി ഫാ.ജോസഫ് രാജേഷ്, ഫാ.സുനില്‍ കപ്പൂച്ചിന്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി