Diocese

കുമ്പസാര കൂദാശയെ അവഹേളിക്കുന്ന വിജ്ഞാന കൈരളിയിലെ പ്രസിദ്ധീകരണം പ്രതിഷേധാർഹം; എൽ.സി.വൈ.എം. നെയ്യാറ്റിൻകര ലത്തീൻ രൂപത

കുമ്പസാര കൂദാശയെ അവഹേളിക്കുന്ന വിജ്ഞാന കൈരളിയിലെ പ്രസിദ്ധീകരണം പ്രതിഷേധാർഹം; എൽ.സി.വൈ.എം. നെയ്യാറ്റിൻകര ലത്തീൻ രൂപത

നെയ്യാറ്റിൻകര: കേരളത്തിലെ എല്ലാ സർവ്വകലാശാലകളും അംഗീകരിച്ച വിജ്ഞാന കൈരളിയിൽ ക്രൈസ്തവ മത വിശ്വാസത്തെ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള പ്രസിദ്ധീകരണങ്ങൾ നടത്തുകയും ക്രൈസ്തവ സഭയുടെ അടിസ്ഥാന കൂദാശകളിൽ ഒന്നായ കുമ്പസാരത്തിനെതിരെ തെറ്റായ പരാമർശങ്ങൾ നടത്തി ഒരു പുതു തലമുറയിലേക്ക് വർഗ്ഗീയതയുടെ വിഷവിത്തുകൾ കുത്തിനിറയ്ക്കാൻ ശ്രമിച്ചാൽ ശക്തമായ രീതിയിൽ അതിനെ നേരിടുമെന്ന് രൂപത സമിതി പറഞ്ഞു.

മതത്തെയും മതവിശ്വാസത്തെയും അവഹേളിച്ചതിന് വിജ്ഞന കൈരളിയുടെ പത്രാധിപൻ പ്രൊഫ.വി.കാർത്തികേയൻ നായർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം അനുശാസിക്കുന്ന നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം എന്നും എൽ.സി.വൈ.എം. നെയ്യാറ്റിൻര രൂപത സമിതി ആവശ്യപ്പെട്ടു.

രൂപത ഓഫീസിൽ കൂടിയ യോഗത്തിൽ എൽ.സി.വൈ.എം. രൂപത പ്രസിഡന്റ് അരുൺ തോമസ്, അദ്ധ്യക്ഷത വഹിച്ചു, ഡയറക്ടർ റവ.ഫാ.ബിനു റ്റി., രൂപത ആനിമേറ്റർ മോഹനൻ, നെടുമങ്ങാട് രൂപത ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു..

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker