Kerala

കാവൽ സമരവുമായി താമരശ്ശേരി രൂപത

കാവൽ സമരവുമായി താമരശ്ശേരി രൂപത

സ്വന്തം ലേഖകൻ

താമരശ്ശേരി: കുരിശു രൂപത്തെ ഒരുകൂട്ടം യുവാക്കൾ സാമൂഹ്യ സ്പർദ്ധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അവഹേളിച്ചതിൽ പ്രതിഷേധം പ്രകടിപ്പിച്ച് കുരിശുമലയിൽ കാവൽസമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് താമരശ്ശേരി രൂപതാ കെ.സി.വൈ.എം. ഇന്ന് വൈകുന്നേരം നടക്കുന്ന കാവൽ സമരം താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും.

നീചവും മതനിന്ദപരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയും ഇവരെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയും ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ന് (26/10/20 തിങ്കളാഴ്ച്ച) വൈകുന്നേരം അഞ്ചുമണിക്ക് വിവിധ ക്രിസ്തീയ സംഘടനകളുടെയും കക്കാടംപൊയിൽ ഇടവകയുടെയും ആഭിമുഖ്യത്തിൽ കക്കാടംപൊയിൽ കുരിശുമലയിൽ കാവൽസമരം നടത്തുന്നതെന്ന് കെ‌സി‌വൈ‌എം രൂപത ഡയറക്ടർ ഫാ.ജോർജ് വെള്ളയ്ക്കാകുടിയിൽ, രൂപത പ്രസിഡന്റ്‌ വിശാഖ് തോമസ്, ജനറൽ. സെക്രട്ടറി അഭിലാഷ് കുടിപ്പാറ എന്നിവരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചുകൊണ്ട്, സമൂഹത്തിൽ മതസ്പർദ്ദ വളർത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ അടുത്തകാലത്ത് വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ മാത്രമേ അരുവിത്തറ പള്ളിയുടെ ബോർഡു മായിച്ച സംഭവവും, പൂഞ്ഞാറിലെ കുരിശുമലയിലെ വി.കുരിശിൽ നടത്തിയ അവഹേളനങ്ങളും കാണുവാൻ സാധിക്കുകയുള്ളൂ. ഇവയൊക്കെയും ക്രൈസ്തവ വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണമെന്നതിൽ സംശയവുമില്ലെന്ന നിലപാടാണ് തലശേരി രൂപതാ കെ‌.സി‌.വൈ‌.എം.നുമുള്ളത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker