Diocese
കമുകിന്‍കോട് സെന്റ് ആന്റെണീസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ വാഴ്ത്തപ്പെട്ട ദേവസഹായം പിളളയുടെ തിരുനാള്‍ ആഘോഷം
വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ തിരുസ്വരൂപത്തിനു മുമ്പില്‍ പ്രത്യേക പ്രാര്‍ത്ഥനയും...
സ്വന്തം ലേഖകൻ
ബാലരാമപുരം: കമുകിന്‍കോട് വിശുദ്ധ അന്തോണീസ് തീര്‍ത്ഥാടന ദേവാലയത്തില്‍ വാഴ്ത്തപ്പെട്ട ദേവസഹായം പിളളയുടെ 269-Ɔമത് രക്തസാക്ഷിത്വതിരുനാള്‍ ആഘോഷിച്ചു.
രാവിലെ നടന്ന ആഘോഷമായ സമൂഹ ദിവ്യബലിക്ക് കിട്ടാരക്കുഴി ഇടവക വികാരി ഫാ.ജോര്‍ജ്ജ് കുട്ടി ശാശ്ശേരില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പേയാട് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ.അലോഷ്യസ് സത്യനേശന്‍ വചന സന്ദേശം നടത്തി. ഇടവക വികാരി ഫാ.ജോയി മത്യാസ് സഹകാര്‍മ്മികനായി.
തുടര്‍ന്ന്, വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ തിരുസ്വരൂപത്തിനു മുമ്പില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group