ഉക്രെയ്ന് ആബുലന്‍സ് സമ്മാനിച്ച് ഫ്രാന്‍സിസ് പാപ്പ
ശനിയാഴ്ച രാവിലെ ഉക്രെയ്ന് സമ്മാനിക്കുന്ന ആബുലന്‍സ് പാപ്പ
അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : യുദ്ധക്കെടുതിയില്‍ പകച്ച് നില്‍ക്കുന്ന ഉക്രെയ്ന് ഫ്രാന്‍സിസ് പാപ്പ ആബുലന്‍സ് സമ്മാനിച്ചു.
ഫ്രാന്‍സിസ് പാപ്പ സമ്മാനിച്ച ആംബുലന്‍സ് എത്തിക്കാന്‍ കര്‍ദിനാള്‍ ക്രാജെവ്സ്കി ശനിയാഴ്ച ഉക്രെയ്നിലേക്ക് തിരിച്ചു.
കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്സ്കി ഇത്തവണ യുദ്ധ ഭുമിയില്‍ ആരോഗ്യസബന്ധമായ സഹായം ആവശ്യമുളളവര്‍ക്കുളള സഹായം എത്തിക്കുന്നതിനായിരിക്കും കൂടുതല്‍ സമയം ചിലവഴിക്കുന്നത്.
ശനിയാഴ്ച രാവിലെ ഉക്രെയ്ന് സമ്മാനിക്കുന്ന ആബുലന്‍സ് പാപ്പ ആശീര്‍വദിച്ചു. ഫാത്തിമയില്‍ മാതാവിന്‍റെ വിമല ഹൃദയ പ്രാര്‍ഥനയില്‍ സംബന്ധിച്ച കര്‍ദിനാള്‍ ക്രാജെവ്സ്കി ശനിയാഴ്ച രാവിലെ റോമില്‍ മടങ്ങിയെത്തിയിരുന്നു.
അബുലന്‍സ് ഉക്രെയ്ന്‍ തലസ്ഥാനമായ ലിവിലായിരുക്കും എത്തിക്കുക. ഉക്രയ്നില്‍ അടിയന്തിര ആവശ്യങ്ങള്‍ക്ക് ആബുലന്‍സ് ഉപയോഗിക്കുമെന്ന് വത്തിക്കാന്‍ മാധ്യമ വിഭാഗം മേധാവി മത്തയോ ബ്രൂണി അറിയിച്ചു.