ഈസ്റ്റര്‍ ദിനത്തിലെ തിവ്രവാദി ആക്രമണം പ്രതികളെ രക്ഷപ്പെടാന്‍ അനുവധിക്കില്ല ശ്രീലന്‍ പ്രസിഡന്‍റ്
73ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തം ലേഖകന്‍
കൊളംബോ: ക്രൈസ്തവ ലോകത്തെ ഞെട്ടിച്ച ഈസ്റ്റര്‍ദിനത്തില്‍ കൊളംബൊയിലെ ദേവാലയങ്ങളില്‍ ഉണ്ടായ സ്ഫോടന പരമ്പരയ്ക്കു കാരണമായ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലായെന്നും രാജ്യത്ത് ഇനി തീവ്രവാദികള്‍ തലപൊക്കുന്ന സാഹചര്യം ഉണ്ടാകില്ലായെന്നും ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോട്ടാഭയ രാജപക്ഷെ പറഞ്ഞു.
73ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബോംബ് സ്ഫോടനത്തിനു കാരണക്കാരായ എല്ലാവരും നടപടി നേരിടും. അവര്‍ നിയമത്തിന്‍റെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ അനുവദിക്കില്ല. ഇനിയൊരിക്കലും രാജ്യത്ത് ഭീകരവാദത്തിന് തലപൊക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോട്ടിന്‍റെ ഉള്ളടക്കം അദ്ദേഹം വെളിപ്പെടുത്തിയില്ല.
2019 ഏപ്രില്‍ 21ന് ഈസ്റ്റര്‍ ദിനത്തിലാണ് രണ്ടു കത്തോലിക്ക ദേവാലയങ്ങളിലും ഒരു പ്രൊട്ടസ്റ്റന്‍റ് പള്ളിയിലും മൂന്ന് ഹോട്ടലുകളിലുമാണ് ചാവേര്‍ സ്ഫോടനങ്ങളുണ്ടായത്. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പിന്തുണയോടെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ 258 പേര്‍ അതിദാരുണമായി കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഈ തീവ്രവാദി ആക്രമണങ്ങളെക്കുറിച്ച് പടിഞ്ഞാറന്‍ പ്രവിശ്യയിലെ 8,000 പോലീസുകാരുള്‍പ്പെടെ ഏറ്റവും ചുരുങ്ങിയത് 10,000 പേര്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്നാണ് ആ സമയത്തെ സ്റ്റേറ്റ് ഇന്‍റലിജന്‍സ് സര്‍വീസസ് (എസ്.ഐ.എസ്) ഡയറക്ടറായ നിളന്ത ജയവര്‍ധന അടുത്തിടെ വെളിപ്പെടുത്തിയിരിന്നു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group