ഇറ്റലിയിൽ ദിവ്യബലിയർപ്പണം മെയ് 18 മുതൽ വിശ്വാസികളോടൊപ്പം ദേവാലയങ്ങളിൽ
വിശ്വാസികളുമായുള്ള ദിവ്യബലിയർപ്പണം പുന:രാരംഭിക്കാൻ അനുവദിക്കുന്ന ഉടമ്പടി ഇന്ന് (മെയ് 7 വ്യാഴാഴ്ച) പലാസ്സോ ചിഗിയിൽ ഒപ്പുവച്ചു...
സ്വന്തം ലേഖകൻ റോം: വിശ്വാസികളുമായുള്ള ദിവ്യബലിയർപ്പണം പുന:രാരംഭിക്കാൻ അനുവദിക്കുന്ന ഉടമ്പടി ഇന്ന് (മെയ് 7 വ്യാഴാഴ്ച) റോമിലെ പലാസ്സോ ചിഗിയിൽ ഒപ്പുവച്ചു. ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസ്, കൗൺസിൽ പ്രസിഡന്റ്, ആഭ്യന്തര മന്ത്രി, സിവിൽ ലിബർട്ടീസ് ആൻഡ് ഇമിഗ്രേഷൻ വകുപ്പിന്റെ പ്രിഫെക്റ്റ് മിഷേൽ ഡി ബാരി, കാബിനറ്റ് മേധാവി അലസ്സാൻഡ്രോ ഗോരാച്ചി, സാങ്കേതിക-ശാസ്ത്ര സമിതി അംഗങ്ങൾ തുടങ്ങിയവർ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മഹാമാരി നിയന്തിക്കുന്നതിനായി തയ്യാറാക്കപ്പെട്ട ആരോഗ്യ ചട്ടങ്ങൾക്ക് (SARS-CoV-2) അനുസൃതമായിട്ടായിരിക്കണം ആരാധനാലയങ്ങളിൽ തിരുക്കർമ്മങ്ങൾ നടത്തേണ്ടതെന്ന് പ്രത്യേകം നിർദേശിക്കുന്നുണ്ട്.
ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ശ്രദ്ധാപൂർവ്വം പാലിക്കേണ്ട ചില നടപടികൾ ഉടമ്പടിയിൽ സൂചിപ്പിക്കുന്നു. ഉദാഹരണമായി, പാലിക്കപ്പെടേണ്ട ശുചിത്വം, ആരാധനാഘോഷങ്ങളിലും ആരാധനാലയങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിശ്വാസികൾക്കായി നൽകേണ്ട പൊതുവായ ചില നിർദ്ദേശങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഉടമ്പടി. ഓരോ രൂപതയും അതാത് രൂപതകളിലെ പ്രത്യേക സാഹചര്യങ്ങൾ അനുസരിച്ച് വ്യക്തമായ വിവരണത്തോടെ, മഹാമാരി നിയന്തിക്കുന്നതിനായി തയ്യാറാക്കപ്പെട്ട ആരോഗ്യ ചട്ടങ്ങൾക്ക് അനുസൃതമായി, വിശ്വാസികൾക്ക് പാലിക്കപ്പെടേണ്ട നിയന്ത്രണങ്ങളെക്കുറിച്ചുള്ള ലഖുരേഖ തയ്യാറാക്കി നൽകണം. ഇറ്റലിയിലെ മെത്രാൻമാരുടെ സമിതി (CEI) പ്രസിഡന്റ് കർദിനാൾ ഗ്വാൾത്തിയേറോ ബാസേത്തിയും, ഇറ്റാലിയൻ പ്രധാനമന്ത്രി ജ്യുസെപ്പെ കോന്തെയും, ആഭ്യന്തരമന്ത്രി ലുചാനാ ലാമോർഗെസെയും ചേർന്നാണ് 2020 മെയ് 18 തിങ്കളാഴ്ച പ്രാബല്യത്തിൽ വരുന്ന ഉടമ്പടി ഒപ്പുവെച്ചിരിക്കുന്നത്. ഉടമ്പടിയുടെ പൂർണ്ണരൂപ: