Kerala

ഇമ്മാനുവൽ കോളേജിൽ BONFIRE 2K19 സംഘടിപ്പിച്ചു

2019-20 അധ്യായന വർഷത്തിലേക്കുള്ള കോർ ടീമിനെ തിരഞ്ഞെടുത്തു...

സ്വന്തം ലേഖകൻ

വാഴിച്ചൽ: വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ BONFIRE 2K19 സംഘടിപ്പിച്ചു. ആഗസ്റ്റ് മൂന്നാം തീയതി ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഒരുക്കിയ BONFIRE 2K19- ഫാ.സാജൻ ആന്റണി ഉദ്ഘാടനം ചെയ്തു. ദൈവവിശ്വാസം ഇന്നത്തെ തലമുറയിൽ വളർത്തിയെടുക്കേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്ഘാടനം നിർവഹിച്ച ഇമ്മാനുവൽ കോളേജിലെ ജീസസ് യൂത്ത് ഡയറക്ടർ കൂടിയായ ഫാ.സാജൻ ഓർമ്മിപ്പിച്ചു.

32 വിദ്യാർത്ഥികൾ പങ്കെടുത്ത പ്രോഗ്രാമിൽ ജീസസ് യൂത്ത് മൂവ്മെന്റിനെക്കുറിച്ചും, ജീസസ് യൂത്തിലൂടെ തങ്ങൾക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചും ഈ മൂവ്മെന്റിന്റെ ഭാഗമായ സച്ചിൻ, അരുൺ എന്നിവർ ക്ലാസ്സെടുത്തു. വിവിധതരത്തിലുള്ള ഗ്രൂപ്പ് ആക്ടിവിറ്റികളിലൂടെയും, ആശയങ്ങൾ കൈമാറുന്ന കളികളിലൂടെയും BONFIRE 2K19 ആകർഷകമായി.

തുടർന്ന്, 2019-20 അധ്യായന വർഷത്തിലേക്കുള്ള കോർ ടീമിനെ തിരഞ്ഞെടുത്തു. കോ-ഓർഡിനേറ്റർ – ചരിസ്മ; അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ – ആഷ്‌ബിൻ; ഔട്ട് റീച്ച് കോ-ഓർഡിനേറ്റർ – അഭിജിത്ത്; ഡെക്കറേഷൻ കോ-ഓർഡിനേറ്റർ – അനുപമാരാജ്; ക്രിയേറ്റീവ് മിനിസ്ട്രി – ആഡ്രിൻ, നിമിഷ, അബിൻ.

തുടർന്ന്, ദിവ്യകാരുണ്യ ആരാധനയോടു കൂടിയാണ് BONFIRE 2K19- ന് സമാപനമായത്. നെയ്യാറ്റിൻകര മ്യൂസിക് മിനിസ്ട്രി ഈ പ്രോഗ്രാമിന്റെ വിജയത്തിൽ ഏറെ പങ്കുവഹിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker