ഇന്ന് (സെപ്റ്റംബർ 29) രാത്രി 9 മണി മുതൽ ഭാരതത്തിലെ ബിഷപ്പുമാർക്ക് വേണ്ടി കരുണയുടെ ജപമാല പ്രാർത്ഥന
ഭാരതത്തിലെ 174 കത്തോലിക്ക രൂപതകളിൽ സേവനം ചെയ്യുന്ന 193 അഭിവന്ദ്യ പിതാക്കന്മാരെയും കരുണയുടെ ജപമാല പ്രാർത്ഥനയിൽ സമർപ്പിക്കുന്നു...
സ്വന്തം ലേഖകൻ
കൊല്ലം: 2020 സെപ്റ്റംബർ 29 ചൊവ്വാഴ്ച രാത്രി 9 മണി മുതൽ 9.30 വരെ “സ്നേഹാഗ്നി” പ്രാർത്ഥനാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭാരതത്തിലെ ബിഷപ്പുമാർക്ക് വേണ്ടി കരുണയുടെ ജപമാല പ്രാർത്ഥന. ഭാരതത്തിലെ 174 കത്തോലിക്ക രൂപതകളിൽ സേവനം ചെയ്യുന്ന 193 അഭിവന്ദ്യ പിതാക്കന്മാരോടൊപ്പം വൈദികരെയും സമർപ്പിതരെയും വിശ്വാസികളെയും ഭാരതത്തിലെ ജനങ്ങളേയും കരുണയുടെ ജപമാല പ്രാർത്ഥനയിൽ സമർപ്പിക്കുന്നു.
കൊല്ലം രൂപതയുടെ കീഴിലുള്ള വലിയപെരുമ്പുഴ ഇടവക വികാരി ഫാ.റെജിസൺ റിച്ചാർഡിന്റെ നേതൃത്വത്തിലാണ് കരുണയുടെ ജപമാല പ്രാർത്ഥന നടക്കുന്നത്. കോവിഡ് 19 മഹാമാരിയിൽനിന്നും സംരക്ഷിക്കണമേ എന്ന നിയോഗമാണ് കരുണയുടെ ജപമാല പ്രാർത്ഥനയുടെ കാതലെന്ന് ഫാ.റെജിസൺ പറഞ്ഞു.
ആറു ഭൂഖണ്ഡങ്ങളിലെ വൈദികരും സിസ്റ്റേഴ്സും ദൈവജനവും അടങ്ങുന്ന 193 ഭവനങ്ങളിലാണ് ഡിവൈൻ മേഴ്‌സി ചെയിൻ കരുണയുടെ ജപമാല നടക്കുന്നതെന്നും, ഇനിയും ആർക്കെങ്കിലും പ്രാർത്ഥനയിൽ ചേരുവാൻ താല്പര്യമുണ്ടെങ്കിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച രാത്രി 9 മണി മുതൽ 9.30 വരെ നടക്കുന്ന പ്രാർത്ഥനയിൽ പങ്കുചേരാമെന്നും ഫാ.റെജിസൺ പറഞ്ഞു.
Jesus,have mercy on us.