Kerala

ആലപ്പാട് കരിമണൽ ഖനനത്തിനെതിരെ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് യുവജ്യോതി കെ.സി.വൈ.എം.

ആലപ്പാട് കരിമണൽ ഖനനത്തിനെതിരെ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് യുവജ്യോതി കെ.സി.വൈ.എം.

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പാട് എന്ന കൊച്ചു തീരദേശ ഗ്രാമത്തിൽ നടന്നുവരുന്ന കരിമണൽ ഖനനത്തിനെതിരെ സർക്കാർ അടിയന്തര ശ്രദ്ധ പതിപ്പിച്ച് ഇടപെടണമെന്ന് ആലപ്പുഴ യുവജ്യോതി കെ.സി.വൈ.എം പ്രസിഡന്റ് ശ്രീ.നിതിൻ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.

ആലപ്പാട് എന്ന ഗ്രാമത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന കരിമണൽ ഖനനം നിർത്തിവെയ്ക്കണമെന്നും മൽസ്യത്തൊഴിലാളികളുടെ പുന:രധിവാസത്തിനു വേണ്ട സത്വര നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും കെ.സി.വൈ.എം. ആലപ്പുഴ രൂപത ആവശ്യപ്പെട്ടു.

71-)o ദിവസത്തിലേക്ക് നീങ്ങുന്ന ആലപ്പാട് സമര സമിതിയുടെ അതിജീവനത്തിനായുള്ള അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന് ആലപ്പുഴ രൂപതാ യുവജനങ്ങളുടെ പൂർണ പിന്തുണയുണ്ടായിരിക്കുമെന്നും, കൊല്ലം രൂപതാ കെ.സി.വൈ.എം. നടത്തുന്ന സമരത്തിൽ പങ്കുചേരാനും യോഗം തീരുമാനിച്ചു.

രൂപത ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നയ്ക്കൽ, സിസ്റ്റർ ആനിമേറ്റർ സി.റീന തോമസ്, ജനറൽ സെക്രട്ടറി ശ്രീ.പോൾ ആന്റണി, വൈസ് പ്രസിഡന്റുമാരായ ശ്രീ. കെവിൻ ജൂഡ്, കുമാരി അനില മേരി, സെക്രട്ടറി – കുമാരി സെറിൻ സേവ്യർ, ഖജാൻജി -പ്രവീൺ കൊച്ചീക്കാരൻ, ശ്രീ. ലിജിൻ രാജു സ്രാമ്പിക്കൽ, ശ്രീ.ഇമ്മാനുവൽ എം.ജെ, ശ്രീ. കിരൺ ആൽബിൻ, ശ്രീ. അഡ്രിൻ ജോസഫ്, ശ്രീ. ജോൺ സ്റ്റീഫൻ, ശ്രീ.ഫെബിൻ കുരിശിങ്കൽ, ശ്രീ. ടോം, ശ്രീ. സുധീഷ്, കുമാരി നിവാ, കുമാരി ജോമോൾ ജോൺകുട്ടി, കുമാരി അനെറ്റ് എന്നിവർ സംസാരിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker