Articles

അപ്പോസ്തലന്മാരിലെ പ്രഥമ രകതസാക്ഷി വി.യാക്കോബ് അപ്പോസ്തലന്‍റെ തിരുനാളിൽ തീരത്തിന്‍റെ അപ്പോസ്തലിക സ്വരത്തിന് നാമഹേതുക തിരുനാൾ ആശംസകള്‍

നാമഹേതുക തിരുനാൾ ആശംസകള്‍...

ഫാ.ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍

ആലപ്പുഴ രൂപതാ അധ്യക്ഷൻ ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ പിതാവിന്റെ നാമഹേതുക തിരുനാൾ ദിനമായ വിശുദ്ധ യാക്കോബ് അപ്പോസ്തലന്റെ തിരുനാൾ ദിനമാണ് ഇന്ന് (25/07/2020). “നിങ്ങൾ തീർച്ചയായും എന്റെ പാനപാത്രം കുടിക്കും” വിശുദ്ധ മത്തായി (20:23) തിരുവചനമാണ് ഇന്നത്തെ സന്ദേശം.

ഇതിനോടൊപ്പമുള്ള ചിത്രം 2017 ഡിസംബർ 8-ന് ആലപ്പുഴയുടെ സഹായ മെത്രാനായി പ്രഖ്യാപനം ഉണ്ടാകുന്നതിന് മുമ്പ് പിതാവ് പങ്കാളിയായ ചെല്ലാനത്തിനായുള്ള വൈദികരുടെ പ്രതിഷേധ സംഗമമാണ്. അന്നും ചെല്ലാനം അടങ്ങുന്ന പശ്ചിമകൊച്ചി പ്രദേശത്ത് കടൽ കയറ്റം ഉണ്ടായി. ജനങ്ങളുടെ ജീവിതം ദുരിതത്തിൽ ആയപ്പോൾ ആലപ്പുഴ-കൊച്ചി രൂപതയിലെ വൈദികർ ഒരുമിച്ച് ഉപസിച്ച് പ്രതിഷേധിച്ചതിന്റെ ചിത്രം.

ഇതിൽ പങ്കാളിയായി, അവിടെനിന്ന് ഇറങ്ങിയാണ് ‘രൂപതയുടെ പുതിയ ഇടയൻ’ എന്ന അഭിഷേക സ്ഥാനത്തിലേക്കുള്ള സഹായമെത്രാൻ പ്രഖ്യാപനം ജെയിംസ് പിതാവ് സ്വീകരിച്ചത്. തന്റെ സ്വദേശം കൂടി ഉൾപ്പെടുന്ന, ഇപ്പോൾ കടലും കോവിഡും ഒരുമിച്ച് ദുരിതത്തിലാക്കിയിരിക്കുന്ന പ്രദേശത്തെയും, ഒപ്പം കേരളത്തിന്റെ തീരം മുഴുവനും സംരക്ഷിക്കപ്പെടണമെന്ന ശക്തമായ തീരുമാനവും പ്രഖ്യാപനവും പിതാവിൽനിന്ന് വന്നിട്ടുണ്ട്.

കേരള റീജണൽ ലത്തീൻ കാത്തലിക് കൗൺസിലിന്റെ ഭാഗമായ കടൽ CADAL (Coastal Area Development Agency for Liberation) ചെയർമാനായ പിതാവ് പശ്ചിമകൊച്ചിയിലും, ആലപ്പുഴയിലും, പ്രത്യേകിച്ച് ചെല്ലാനം മറുവാക്കാട് പ്രദേശങ്ങളിൽ കടലിനും കായലിനും ഇടയിലുള്ള പ്രദേശത്തെ ജനങ്ങൾക്കുവേണ്ടി ആസൂത്രിതവും ശാസ്ത്രീയവും മറ്റുരാജ്യങ്ങളിൽ ചെയ്ത് വിജയിച്ചിട്ടുള്ളതുമായ കാര്യങ്ങളെ ഗൗരവമായി കണ്ട് അത് പ്രാവർത്തികമാക്കിയാൽ മാത്രമേ സ്ഥിരമായ ഒരു പ്രതിവിധി ഉണ്ടാവുകയുള്ളൂ എന്ന് ഇതിനകം താൻ പങ്കുചേരുന്ന എല്ലാ മീറ്റിങ്ങുകളിലും, ഉദ്യോഗസ്ഥരും ഗവൺമെന്റ് തലത്തിലും, വാക്കുകൊണ്ടും രേഖയാലും അറിയിച്ചിട്ടുണ്ട്.

‘തീരത്തുനിന്ന് കിഴക്കോട്ട് ജനം മാറണം’ എന്ന് ശരിയായ ചിന്തയും, പഠനവും ഇല്ലാതെ പറയുന്നവർ മനസ്സിലാക്കണം പശ്ചിമ കൊച്ചിയിലെ ജനങ്ങൾ തീരത്തുനിന്ന് മാറിയാൽ കിഴക്ക് കായലിനരുകിലേക്കാണ്. കടലിനും കായലിനുമിടയിലുള്ള കരഭൂമിയിൽ പാർക്കുന്ന ഇവരെ സംരക്ഷിക്കണമെങ്കിൽ തീരത്ത് നേരിട്ട് വന്ന് കാര്യകാരണസഹിതം പഠിച്ച്, പ്രദേശവാസികളുടെ സാഹചര്യവും ജീവിത അവസ്ഥകളും സാധ്യതകളും മനസ്സിലാക്കി, ശാസ്ത്രീയമായ വിലയിരുത്തലുകളോടെ നടപ്പാക്കണം.

പിതാവിന്റെ വാക്കുകളിൽ ‘തീരത്തിന് ആവശ്യമായ സംരക്ഷണം നൽകുന്നതോടൊപ്പം കടലുമായി ബന്ധിപ്പിക്കുന്ന അഴികളും പൊഴികളും വേണ്ടവിധം ആഴംകൂട്ടിയും, കരകൾ കെട്ടിയും സംരക്ഷിച്ചാൽ കടലുകയറ്റത്തിലും പ്രളയത്തിലും അത് ആശ്വാസമാകും. ഒപ്പം വിദേശ രാജ്യങ്ങളിൽ മനോഹരമായ രീതിയിൽ ഇത്തരം പ്രദേശങ്ങൾ സംരക്ഷിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നതു പോലെ ഭാവനാപൂർവ്വം പ്രയോജനപ്പെടുത്തിയാൽ ഗവൺമെന്റിനും പ്രദേശവാസികൾക്കും ഗുണകരമാകും. അപ്പോസ്തലന്മാരിലെ പ്രഥമ രകതസാക്ഷിയായി അറിയപ്പെടുന്ന വി.യാക്കോബിന്റെ തിരുനാളിൽ തീരജനതയുടെ സങ്കടവും ദുരിതവും സ്വന്തമാക്കി അവരുടെ സ്വരമാകുന്ന പിതാവും രക്തം ചിന്താതെ തീരവാസികൾക്കായി രകത സാക്ഷിത്വത്തിന്റെ സാക്ഷ്യം പകരുന്നു. പിതാവിന് നാമഹേതുക തിരുനാൾ ആശംസൾ…

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker