അനില്‍ ജോസഫിന് സ്വദേശാഭിമാനി മാധ്യമ പുരസ്കാരം; നെയ്യാറ്റിന്‍കര രൂപതയ്ക്ക് അഭിമാനം
അനില്‍ ജോസഫിന് സ്വദേശാഭിമാനി മാധ്യമ പുരസ്കാരം; നെയ്യാറ്റിന്‍കര രൂപതയ്ക്ക് അഭിമാനം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കര രൂപതയ്ക്ക് അഭിമാനമായി മാറനല്ലൂര്‍ ഇടവകാംഗം അനില്‍ ജോസഫിന് സ്വദേശാഭിമാനി മാധ്യമ പുരസ്കാരം. ക്രൈം വിഭാഗത്തില്‍ അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിനാണ് പുരസ്കാരം. പ്രമാദമായ അമ്പൂരി രാഖി കൊലക്കേസിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടിംഗാണ് അവാര്‍ഡിനായി പരിഗണിച്ചത്.രാഖി കൊലക്കേസിലെ ഒന്നാം പ്രതി അഖിലിനെ ജമ്മുകാശ്മിരിലെ ലഡാക്കിലേക്ക് ഫോണിലൂടെ വിളിച്ച് സംസാരിച്ചത് വാര്‍ത്തയാവുകയും അന്വേഷണത്തില്‍ പിന്നീട് നിര്‍ണ്ണായകമാവുകയും ചെയ്യ്തിരുന്നു.
മനോരമ ന്യൂസിലെ നെയ്യാറ്റിന്‍കര പ്രാദേശിക റിപ്പോര്‍ട്ടറാണ് അനില്‍ ജോസഫ്. കൂടാതെ ഇന്ത്യാവിഷനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര രൂപതയുടെ കാത്തലിക് വോക്സിന്‍റെ കോണ്‍ട്രിമ്പ്യൂട്ടിങ് എഡിറ്ററും, ചീഫ് റിപ്പോര്‍ട്ടറുമാണ് അനില്‍ ജോസഫ്.
സ്വദേശാഭിമാനിയുടെ നാടുകടത്തല്‍ ദിനമായ നാളെ രാവിലെ തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ പുരസ്കാരം സമ്മാനിക്കും.