വ്ളാത്താങ്കര ദേവാലയത്തില്‍ ഗ്രാമോത്സവം സംഘടിപ്പിച്ചു
വ്ളാത്താങ്കര ദേവാലയത്തില്‍ ഗ്രാമോത്സവം സംഘടിപ്പിച്ചു
അനിൽ ജോസഫ്
അമരവിള: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരേപിത മാതാ ദേവാലയത്തില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി ഗ്രാമോത്സവം സംഘടിപ്പിച്ചു. നെയ്യാറ്റിന്‍കര രൂപതയിലെ സാമൂഹ്യ സംഘടനയായ നിഡ്സിന്‍റെ വ്ളാത്താങ്കര യൂണിറ്റുമായി സഹകരിച്ചാണ് പരിപാടി നടന്നത്.
ഗ്രാമോത്സത്തിന്‍റെ ഭാഗമായി പ്രദര്‍ശന വിപണന മോളയും സംഘടിപ്പിച്ചിരുന്നു. ഇലപച്ചക്കറികള്‍, പച്ചക്കറികള്‍, വിത്ത് തൈകള്‍, ഔഷധസസ്യങ്ങള്‍, വിവിധ ഇനം ജൈവവളങ്ങള്‍, പുരാതന കൃഷി അയുധങ്ങള്‍ തുടങ്ങിയവ പ്രദര്‍ശനത്തില്‍ ഇടം നേടി. ഗ്രാമോത്സവത്തിന്‍റെ ഭാഗമായി പച്ചക്കറികളുമായി ഭക്ഷ്യ ദീപ്തി പ്രയാണം, പയസമേള എന്നിവയും സംഘടിപ്പിച്ചിരുന്നു. കൂടാതെ അത്തപ്പൂ മത്സരവും പച്ചക്കറി കളങ്ങളും ദേവാലയത്തില്‍ ഒരുക്കിയിരുന്നു.
നിഡ്സ് വ്ളാത്താങ്കര യൂണിറ്റിന് കീഴിലെ 70 സംഘങ്ങള്‍ ഗ്രാമോത്സവത്തില്‍ പങ്കെടുത്തു. കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബെന്‍സി ജയചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്യ്തു. ഇടവക വികാരി മോണ്‍.വി.പി.ജോസ് അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ.ടോണി മാത്യു, പഞ്ചായത്ത് അംഗങ്ങളായ മിനി, പുഷ്പറാണി, നിഡ്സ് യൂണിറ്റ് പ്രസിഡന്‍റ് ഷിബു, വര്‍ഗ്ഗീസ്, എം.ആര്‍.സൈമണ്‍, ഉഷറാണി തുടങ്ങിയവര്‍ പ്രസംഗിച്ചു.