Diocese

KCYM(L) നെയ്യാറ്റിൻകര രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ DYLT FOLLOW UP 2020 സംഘടിപ്പിച്ചു

19 വർഷമായി നെയ്യാറ്റിൻകര രൂപതയിൽ നടന്നുവരുന്നതാണ് DYLT ( Diocese Youth Leadership Training)...

അർച്ചന കണ്ണറവിള

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ യുവജനങ്ങളുടെ നേതൃത്വബോധം വളർത്തുക, സഭയോടും സമൂഹത്തോടും കൂറുപുലർത്തുക, നീതിബോധമുള്ള യുവതയാക്കി വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് 19 വർഷമായി നെയ്യാറ്റിൻകര രൂപതയിൽ നടന്നു കൊണ്ടിരിക്കുന്ന DYLT ( Diocese Youth Leadership Training) ന്റെ ഈ വർഷത്തെ DYLT FOLLOW UP 2020 ജനുവരി 26 ഞായറാഴ്ച രാവിലെ 9.30 മുതൽ നെയ്യാറ്റിൻകര ലോഗോസ് പാസ്ട്രൽ സെൻട്രലിൽ സംഘടിപ്പിച്ചു.

കഴിഞ്ഞ 19 ബാച്ചുകളിൽ നിന്നും മുൻകാല KCYM നേതാക്കൾ ഉൾപ്പെടെ 100 ഓളം യുവജന സുഹൃത്തുക്കൾ പങ്കെടുത്ത പരിപാടി KCYM നെയ്യാറ്റിൻകര രൂപതാ ഡയറക്ടർ ഫാ.റോബിൻ സി.പീറ്റർ ഉത്‌ഘാടനം ചെയ്തു. KCYM നെയ്യാറ്റിൻകര രൂപത പ്രസിഡന്റ്‌ ശ്രീ.ജോജി ടെന്നീസൻ മുഖ്യ പ്രഭാഷണം നടത്തുകയും, KCYM നെയ്യാറ്റിൻകര രൂപത ജനറൽ സെക്രട്ടറിയും19മത് DYLT കോർഡിനേറററുമായ ശ്രീ.മനോജ്‌ എസ്.ആര്യനാട് ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.

രൂപത ട്രെഷറർ ശ്രീ.അനുദാസ്, രൂപത അനിമേറ്റർ ശ്രീ.മോഹൻ, രൂപത വൈസ് പ്രസിഡന്റ്‌ ശ്രീ.സതീഷ്, സെക്രട്ടറി ശ്രീ.ആദർശ്, സംസ്ഥാന സെനറ്റ് അംഗം ശ്രീ.പ്രമോദ്, അനിമേറ്റർ ശ്രീ.അഗസ്റ്റിൻ, അഡ്വക്കേറ്റ് ശ്രീ.അമൃത, മുൻ DYLT കോർഡിനേറ്റർമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മികവുറ്റ രീതിയിലുള്ള DYLT ഫോളോ അപ്പ് ആയിരുന്നു ഈ വർഷം KCYM നെയ്യാറ്റിൻകര രൂപതാ സമിതി സംഘടിപ്പിച്ചതെന്ന് പരിപാടിയിൽ പങ്കെടുത്ത മുൻകാല നേതാക്കൾ അഭിപ്രായപ്പെട്ടു. വൈകുന്നേരം 3-മണിക്ക് ദിവ്യബലി യോടുകൂടി പരിപാടികൾ സമാപിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker