Kerala
K.A.S. (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) പരീക്ഷാ പരിശീലന സെമിനാറുമായി ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ
നൂറിൽപരം ഉദ്യോഗാർത്ഥികളും, അവരുടെ മാതാപിതാക്കളും സെമിനാറിൽ പങ്കെടുത്തു...
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ വച്ച് K.A.S. (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) പരീക്ഷയുടെ പരിശീലന സെമിനാർ സംഘടിപ്പിച്ചു. കത്തീഡ്രൽ പാരിഷ് ഹാളിൽ വച്ച് B.C.C.യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സെമിനാർ കത്തീഡ്രൽ വികാരി സ്റ്റാൻലി പുളിമൂട്ടുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
ലിയോ തേർട്ടീന്ത് H.S.S. അധ്യാപിക മിനി ജോസഫ്, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥൻ ശ്രീ.യേശുദാസ് K.L. എന്നിവർ ക്ലാസുകൾ നയിച്ചു.
ബി.സി.സി. പ്രസിഡന്റ് ശ്രീ.ജോസ് ആൻറണി, സെക്രട്ടറി ശ്രീ.സിനോജ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. നൂറിൽപരം ഉദ്യോഗാർത്ഥികളും, അവരുടെ മാതാപിതാക്കളും സെമിനാറിൽ പങ്കെടുത്തു.