Kerala

E-കാറ്റലോഗുമായി തിരുവനന്തപുരം അതിരൂപത

E-കാറ്റലോഗ് catholib.org എന്ന ലിങ്കിൽ ലഭ്യമാകും

ഫാ.ദീപക് ആന്റോ

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത E-കാറ്റലോഗ് അവതരിപ്പിക്കുന്നു. അതിരൂപതയിലെ ബിഷപ്സ് ഹൗസിനു കീഴിലുള്ള ലൈബ്രറിയിലെ പുസ്തകങ്ങളുടെ കാറ്റലോഗാണ് ഇനിമുതൽ വിരലെത്തും ദൂരത്ത് പ്രാപ്യമായിരിക്കുന്നത്. ഇന്റർനെറ്റ് ലഭ്യമായ എവിടെയിരുന്നും ആവശ്യക്കാർക്ക് പുസ്തകങ്ങൾ തിരയാം. Koha എന്ന ഓപ്പൺ സോഴ്സ് ഗ്രന്ഥശാല സോഫ്ട്‍വെയർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന E-കാറ്റലോഗ് catholib.org എന്ന ലിങ്കിൽ ലഭ്യമാകും.

6,000-ത്തിലധികം സഭാപരവും അല്ലാതെയുമുള്ള പുസ്തകങ്ങളുടെ ശേഖരമാണ് നിലവിൽ ലൈബ്രറിയിൽ ഉള്ളത്. അതിരൂപത പി.ആർ.ഓ. മോൺ. യൂജിൻപെരേരയുടെ നേതൃത്വത്തിലുള്ള ഒരു സംഘം വൈദികരും, മീഡിയ കമ്മീഷനുമാണ് ഈ സംരംഭത്തിന്റെ പൂർത്തീകരണത്തിന് നേതൃത്വം നൽകിയത്.

അധികം താമസിയാതെ അതിരൂപതയിലെ വിവിധ ശുശ്രൂഷകളുടെ കീഴിലുള്ള ചെറിയ ലൈബ്രറികളും, സെൻട്രൽ ഫോർ ഫിഷറീസ് സ്റ്റഡീസ് (സി.എഫ്.എസ്.) സ്ഥാപനത്തിന്റെ പ്രശസ്തമായ ലൈബ്രറിയും കാറ്റലോഗിന്റെ ഭാഗമാകുന്നതോടെ രൂപതയുമായി ബന്ധപ്പെട്ടും, കൂടാതെ സഭാപരമായ ഗവേഷണങ്ങൾ നടത്തുന്നവർക്കും ഒരു സഹായമായിമാറും ഈ കാറ്റലോഗ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker