Kerala

CRZ – തീരദേശ പഞ്ചായത്തുകളിലെ നേതാക്കളുടെ യോഗം ഫെബ്രുവരി 15-ന് ആലപ്പുഴ കർമ്മസദനിൽ

തീരദേശത്തെ പത്ത് ജില്ലകളിൽ 26,330 കെട്ടിടങ്ങളാണ് തീരദേശ പരിപാലന വിജ്ഞാപന ലംഘന പരിധിയിൽ കണ്ടെത്തിയിരിക്കുന്നത്...

ഫാ.ജോൺസൺ പുത്തൻവീട്ടിൽ

ആലപ്പുഴ: തീരദേശ നിയന്ത്രണ വിജ്ഞാപനത്തിലെ ലംഘനം സംബന്ധിച്ച്, തീരദേശ പഞ്ചായത്തുകളിലെ നേതാക്കളുടെ യോഗം ഫെബ്രുവരി 15-ന് ആലപ്പുഴ കർമ്മസദനിൽ സംഘടിപ്പിച്ചിരിക്കുന്നു. തീരദേശത്തെ പത്ത് ജില്ലകളിൽ 26,330 കെട്ടിടങ്ങളാണ് തീരദേശ പരിപാലന വിജ്ഞാപന ലംഘന പരിധിയിൽ കണ്ടെത്തിയിരിക്കുന്നത്. അതിൽ ഭൂരിഭാഗവും തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവനങ്ങൾ ആണ് എന്നാണ് നിഗമനം.

തിരുവനന്തപുരം 3535, കൊല്ലം 4868, ആലപ്പുഴ 4536, എറണാകുളം 4239, കോട്ടയം 147, തൃശൂര്‍ 852, മലപ്പുറം 731, കോഴിക്കോട് 3848, കാസര്‍കോട് 1379, കണ്ണൂര്‍ 2195 എന്നിങ്ങനെയാണ് ഒരോ ജില്ലയിലും തീരദേശ പരിപാലന വിജ്ഞാപനം ലംഘിച്ച കെട്ടിടങ്ങളുടെ കണക്ക്.

ഈ വിഷയത്തിൽ മത്സ്യത്തൊഴിലാളികളുടെയും, തദ്ദേശവാസികളുടെയും ഭവനങ്ങൾ സംരക്ഷിക്കുന്നതിന് നടപടികൾ കൈക്കൊള്ളുന്നത് സംബന്ധിച്ച് തീരദേശ പഞ്ചായത്തുകളിലെ കെ.എൽ.സി.എ. നേതാക്കൾ, ഇതര ലത്തീൻ സംഘടനാ നേതാക്കൾ, പ്രശ്നത്തിന് ഇരയായ കുടുംബങ്ങളുടെ പ്രതിനിധികൾ (മുൻകൂട്ടി അറിയിച്ച് വരുന്നവർ), വിഷയത്തിൽ തൽപരരായ പൊതുപ്രവർത്തകർ (മുൻകൂട്ടി അറിയിച്ച് വരുന്നവർ), എന്നിവരുടെ സംയുക്ത യോഗമാണ് ശനിയാഴ്ച 2020 ഫെബ്രുവരി 15-ന് രാവിലെ 11-ന് ആലപ്പുഴ കർമ്മസദനിൽ ചേരുന്നത്.

ഈ യോഗത്തിൽ വിഷയം ബാധിക്കുന്ന രൂപതകളിലെ/പ്രദേശങ്ങളിലെ കെ.എൽ.സി.എ. നേതാക്കളും പ്രതിനിധികളും പങ്കെടുക്കണമെന്നും, യോഗസ്ഥലം സംബന്ധിച്ച വിശദ വിവരങ്ങൾ അറിയാൻ ആലപ്പുഴ രൂപതാ ആദ്ധ്യാത്മിക ഉപദേഷ്ടാവ് ഫാ.ജോൺസൺ 9497220737, സംസ്ഥാന സെക്രട്ടറി ബിജു ജോസി 9447063855, ജോൺ ബ്രിട്ടോ ആലപ്പുഴ രൂപത പ്രസിഡൻറ് 9400884089, ജനറൽ സെക്രട്ടറി രാജു 7559035448, എന്നിവരെ ബന്ധപ്പെടാവുന്നതാണെന്നും കെ.എൽ.സി.എ. സംസ്ഥാന സമിതി പ്രസിഡന്റ് ആൻറണി നൊറോണയും ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ. തോമസും അറിയിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker