ചന്ദ്രമംഗലം വി.സെബസ്ത്യാനോസിന്റെ തിരുനാളിന് തുടക്കമായി
ചന്ദ്രമംഗലം വി.സെബസ്ത്യാനോസിന്റെ തിരുനാളിന് തുടക്കമായി
അനുജിത്ത്
കാട്ടാക്കട: ചന്ദ്രമംഗലം വി.സെബസ്ത്യാനോസ്സ് ദേവാലയ തിരുനാൾ ആരംഭിച്ചു. ജനുവരി 13 -ന് ഇടവക വികാരി ഫാ.ജോജോ വർഗ്ഗീസ് TOR തിരുനാൾ പതാകയുർത്തികൊണ്ട് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തിരുനാൾ പ്രാരംഭ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത ചാൻസിലർ റവ.ഡോ.ജോസഫ് റാഫേൽ മുഖ്യ കാർമികത്വം വഹിച്ചു.
തിരുനാൾ ദിനങ്ങളായ ജനുവരി 14 തിങ്കൾ മുതൽ 17 വ്യാഴം വരെയുള്ള ദിവ്യബലിക്ക് ഫാ.മനേഷ്.എസ്.ജെ., മോൺ. ഡി.സെൽവരാജ്, ഫാ.ഡെന്നിസ്റ്റ് മണ്ണൂർ, ഫാ.ബിനു വർഗ്ഗീസ് എന്നിവർ മുഖ്യകാർമികത്വം വഹിക്കും. എല്ലാദിവസവും വൈകുന്നേരം 6 -ന് ദിവ്യബലിയും തുടർന്ന് ബൈബിൾ കൺവെൻഷനുമാണ് ക്രമീകരിച്ചിരിക്കുന്നത്.
തിരുനാൾ ദിനമായ 18 വെള്ളിയാഴ്ച വൈകുന്നേരം ദിവ്യബലിക്ക് ഫാ.ബോസ്കോ തോമസ് TOR, മുഖ്യകാർമ്മികനാകും, വചന പ്രഘോഷണം റവ. ഫാ.ആന്റണി തുങ്കൂഴി TOR നിർവ്വഹിക്കും. തുടർന്ന്, ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടായിരിക്കും.
ജനുവരി 19 ശനിയാഴ്ച വൈകുന്നേരം 6 -ന് ദിവ്യബലിക്ക് മുഖ്യകാർമ്മികൻ ഫാ.വൽസലൻ ജോസും വചന പ്രഘോഷണം നൽകുന്നത് നെയ്യാറ്റിൻകര മൈനർ സെമിനാരി റെക്ടർ റവ.ഡോ ക്രിസ്തുദാസ് തോംസനുമാണ്.
തിരുനാൾ സമാപന ദിനമായ 20 ഞായറാഴ്ച രാവിലെ 10 -ന് ആഘോഷമായ ദിവ്യബലിക്ക് മുഖ്യകാർമ്മികനാവുക ഫാ.സജി കിഴക്കേകര TOR ആണ്, ഫാ.കുര്യൻ കട്ടാം കോട്ടിൽ TOR, ഫാ.ജയരാജ് TOR, ഫാ. നോയൽ ചക്കാലയ്ക്കൽ TOR, തുടങ്ങിയവർ സഹകാർമ്മികരാവും.