Kerala

“ലാംപ് കോഴ്‌സ്”ൽ എഫ്.എം. ലാസറിന്റെ സെമിനാർ

"ലാംപ് കോഴ്‌സ്"ൽ എഫ്.എം. ലാസറിന്റെ സെമിനാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപത, വേളി യൂത്ത് ഹോസ്റ്റലിൽ എൽ.സി.വൈ.എം. യുവാക്കൾക്കായി സംഘടിപ്പിച്ചിരിക്കുന്ന “ലാംപ് കോഴ്‌സ്”ൽ എഫ്.എം. ലാസർ സെമിനാറിന് നേതൃത്വം കൊടുത്തു. ‘യുവാവായ ക്രിസ്തു ലോക
നിർമ്മിതിക്ക് ശ്രമിച്ചതുപോലെ
യുവാക്കൾ രാഷ്ട്രനിർമ്മാണത്തിനായി രംഗത്തിറങ്ങണം’ എന്ന് അദ്ദേഹം യുവാക്കളെ ആഹ്വാനം ചെയ്തു. “വ്യക്തിജീവിതം സമൂഹത്തിൽ” എന്ന ആനുകാലിക പ്രസക്തമായ സെമിനാർ നയിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം ജീവിതവും പ്രവർത്തനങ്ങളും പ്രതിസന്ധികളും സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു എഫ്.എം. ലാസർ സെമിനാർ നയിച്ചത്.
യുവത്വം കർമ്മനിരതമാണ്. ക്രിയാത്മകവും അതിനൂതനവുമായ ശേഷികളുടെ പ്രകടനം യുവത്വത്തിന്റെ സവിശേഷതകളാണ്. ക്രിസ്തു ചിന്തകളിലൂന്നിയ യുവതയുടെ പ്രയാണം സമൂഹത്തെയും രാജ്യത്തെയും നേർദിശയിൽ പടുത്തുയർത്താൻ ഉപകരിക്കും. രാഷ്ട്രപിതാവ് ഗാന്ധിജി അത് ഭംഗിയായി നിർവ്വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മാർഗങ്ങളിൽ ക്രൈസ്തവ മൂല്യങ്ങൾ എന്നും അദ്ദേഹത്തിനു വഴിവിളക്കുകൾ ആയിരുന്നു. എന്നീ ചിന്തകൾ അദ്ദേഹം യുവജനങ്ങളുമായി പങ്കുവെച്ചു.

ഇൻഡാക്ടെന്റ് ദേശീയ പ്രസിഡന്റും, ദിസ്എബിലിറ്റി മിഷൻ കേരളയുടെ ചെയർമാനും, അറിയപ്പെടുന്ന ലഹരി വിരുദ്ധ പ്രവർത്തകനും, പ്രശസ്ത മാനേജ്‌മെന്റ് കൺസൽട്ടൻറും, എച്ച്.ആർ.എം. ട്രെയ്നറുമാണ് എഫ്എം.ലാസർ.

തിരുവനന്തപുരം ലത്തീൻ അതിരൂപത എൽ.സി.വൈ.എം. യുവാക്കൾക്കായി സംഘടിപ്പിച്ചിരിക്കുന്ന ആറ് മാസം നീണ്ടുനിൽക്കുന്ന ഒരു കോഴ്സാണ് “ലാംപ് കോഴ്‌സ്”.

അതിരൂപത പ്രസിഡന്റ് ജോണി. എം.എ. ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഷിജു റോബിൻ, വൈസ് പ്രസിഡന്റുമാരായ രേവതി, ബെൻസൻ, ആനിമേറ്റർ സിസ്റ്റർ ലിൻസ എന്നിവർ പ്രസംഗിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker