9 വീടുകള്‍ നിര്‍മ്മിച്ച് നല്കി അരുവിത്തുറ ഇടവക കരുതലിന്റെ പുത്തന്‍ മാതൃക
9 വീടുകള്‍ നിര്‍മ്മിച്ച് നല്കി അരുവിത്തുറ ഇടവക കരുതലിന്റെ പുത്തന്‍ മാതൃക
സ്വന്തം ലേഖകന്‍
അരുവിത്തുറ: പാവപ്പെട്ടവരോടും നിര്‍ധനരോടുമുള്ള കരുതലിന് പുതിയ അധ്യായം കുറിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ് ഫെറോന ഇടവക.
ഇടവകയില്‍ നടന്ന പുത്തന്‍ വീടുകളുടെ താക്കോല്‍ദാനം വ്യത്യസ്തമായി. സ്വന്തമായി വീട് ഇല്ലാതിരുന്ന ഇടവകയിലെ ഒന്‍പത് കുടുംബങ്ങള്‍ക്ക് പുതിയ വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുകയാണ് ഇടവക കരുതലിന്റെ മുഖമാ യത്
പുതിയ വീടുകളുടെ താക്കോല്‍ദാനം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു പള്ളിയുടെ വരുമാനത്തില്‍ നിന്ന് ഒരു വിഹിതം മാറ്റിവെച്ച് പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത് വലിയ കാര്യമാണ്, ഇത് നിസ്സഹായരോടുളള അരുവിത്തുറ ഇടവകയുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു
ഇടവക വികാരി ഫാദര്‍ അഗസ്റ്റിന് പാലക്കാപറമ്പില്‍ അധ്യക്ഷതവഹിച്ചു പിസി ജോര്‍ജ് എംഎല്‍എ അസിസ്റ്റന്റ് വികാരിമാരായ ഫാദര്‍ ജോര്‍ജ് പൈമ്പള്ളി ഫാ.സക്കറിയ മേനാംപറമ്പില്‍ ബസാര്‍ ഫാ. ജോര്‍ജ് പുല്ലുകാലായില്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ആനി കല്ലറങ്ങാട്ട് ജയ്സണ്‍ കൊട്ടുകാപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു