ശരീരത്തിലുണ്ടാകുന്ന വേദന നമ്മെ അലോസരപ്പെടുത്തും. പക്ഷേ ശരീരത്തിന് എന്തോ തകരാറുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് ഈ വേദന. വിമർശിക്കാനും, കുറ്റംപറയാനും, പരാതിപ്പെടാനും ഏതു വിഡ്ഢിക്കും (മന്ദബുദ്ധിക്കും) കഴിയും. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ, കേൾക്കാൻ നല്ല രസം. വിമർശിക്കുന്നവരുടെ “ആവനാഴിയിൽ” ഇഷ്ടംപോലെ ശരങ്ങൾ ഉണ്ടാകും (വിമർശന ശരം) എല്ലാം ലക്ഷ്യസ്ഥാനത്ത് കൊള്ളണമെന്നില്ല. കൂർത്ത് മൂർത്ത അമ്പ് വളവും പുളവും ഇല്ലാത്തതും, തുളച്ച് കയറുന്നതുമാണ്; അത് മറ്റുള്ളവരുടെ ജീവനെ ഹനിക്കുന്നതുമാണ്. എങ്കിലും മനക്കടി കൂടാതെ നാം പ്രയോഗിക്കുന്നുണ്ട്.
ആരുടെ നെഞ്ചിലെ കല്ല് ഇറങ്ങാൻ (ഇറക്കാൻ) വേണ്ടിയാണ് നാം വിമർശനം ഉതിർക്കാറുള്ളത്? ഇവിടെ ഒരു “ആത്മ ശോധന” ആവശ്യമാണ്. മനസ്താപം, പശ്ചാത്താപം, അനുതാപം, പരസ്യമായി പ്രകടമാക്കാൻ മാറത്തടിച്ചു കൊണ്ട് എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയപിഴ എന്ന് നാം പറയാറുണ്ട് (പലരും എന്റെ അടുത്ത് നിൽക്കുന്നവൻ/വൾ മഹാ പിഴ എന്നാ പറയുന്നത്). നമ്മുടെ മനസ്സിനും, മനോഭാവങ്ങൾക്കും മാറ്റം വരുമ്പോഴാണ് “മാനസാന്തരം” ഉണ്ടാകുന്നത്. വികലമായ വികാരങ്ങൾക്കും, വിചാരങ്ങൾക്കും, മിഥ്യാധാരണകൾക്കും, കാഴ്ചപ്പാടുകൾക്കും നാം അടിമപ്പെടുമ്പോൾ മറ്റുള്ളവരെ തകർക്കുക, തരിപ്പണമാക്കുക, ഇല്ലായ്മ ചെയ്യുക എന്നീ നിഗൂഡ ലക്ഷ്യങ്ങൾ ആയിരിക്കും (ഹിഡൻ അജണ്ട) നമ്മുടെ പ്രേരകശക്തി.
വിമർശനത്തിന്റെ മൊത്ത വ്യാപാരികളും ചില്ലറ വ്യാപാരികളുമുണ്ട്. ചാനലുകളിലെ അന്തിചർച്ചയും, പത്രമാധ്യമങ്ങളും “ജീവിത ഉപാധിയായി” (ചില്ലറ ഉണ്ടാക്കാനുള്ള) വിമർശനത്തിന്റെ കൂരമ്പുകൾ എയ്തു വിടാറുണ്ട്. (പല വിമർശനങ്ങൾക്കും 24 മണിക്കൂറിന്റെ ആയുസ്സ് പോലും ഉണ്ടാവില്ല). “പൂച്ചയ്ക്കു പ്രാണവേദനയില്ല, ഹരം, രസം, ആവേശം (സാഡിസം) എന്നാൽ അവശനായി കിടക്കുന്ന എലിക്ക് പ്രാണവേദനയായിരിക്കും. അതിജീവനത്തിനു വേണ്ടിയുള്ള പരാക്രമമായിരിക്കും. ഒരു കാര്യം അപഗ്രഥിക്കുമ്പോൾ, വിശകലനം ചെയ്യുമ്പോൾ അത് വസ്തുനിഷ്ഠവും, സത്യസന്ധവും, നീതിക്ക് നിരക്കുന്നതും, സമൂഹത്തിനും വ്യക്തിക്കും ഗുണപ്രദവുമായിരിക്കണമല്ലോ?
വിമർശനത്തിന് പല തലങ്ങളുണ്ട്:
1) നിശിതമായ വിമർശനം – പ്രതിപക്ഷബഹുമാനം കൂടാതെ എതിരാളിയുടെ ചങ്കുതുളയ്ക്കുന്ന വിമർശനം.
2) ക്രിയാത്മകമായ വിമർശനം – വിമർശനത്തിലൂടെ ഗുണപരമായ നേട്ടം മാത്രം ലക്ഷ്യംവച്ചുകൊണ്ടുള്ള വിമർശനം(+ve) അതായത് ചില വൃക്ഷങ്ങളുടെ ചില്ലകൾ വെട്ടിവിട്ടാൽ കൂടുതൽ പുഷ്ടിയോടെ തളിർത്ത്, പൂത്ത്, കായ്ഫലം ഉണ്ടാക്കുന്ന പ്രക്രിയ. “വളർത്തുകയും വളരുകയും ചെയ്യുന്ന മാനവികത”.
3) ആത്മവിമർശനം – (60 ശതമാനം ആൾക്കാരും ചെയ്യാൻ മടിക്കുന്നത്). ആത്മ വിമർശനത്തിൽ നിന്ന് ഊർജ്ജം സ്വീകരിച്ച് “ആത്മപ്രകാശനത്തിലേക്ക്” നയിക്കുന്നതാകണം “സത്യസന്ധമായ വിമർശനം”.
വിമർശനത്തിലേയ്ക്ക് പ്രവേശിക്കുന്നതിന് മുൻപ് ആത്മശോധനയ്ക്ക് വിധേയമാക്കേണ്ട ചില ചോദ്യങ്ങളുണ്ട്:
a) മറ്റൊരാളെ വിമർശിക്കാനുള്ള യോഗ്യത ഇക്കാര്യത്തിൽ എനിക്കുണ്ടോ?
b) കേവലം കേട്ടുകേൾവി മാത്രം മതിയോ?
c) സ്ഥലകാല സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തിയോ?
d) പേരിനും പ്രശസ്തിക്കും പൊങ്ങച്ചം കാട്ടാനുമാണോ താൻ വിമർശിക്കുന്നത്?
e) വിമർശനത്തിലൂടെ എന്ത് നന്മ (മേന്മ) യാണ് ലക്ഷ്യം വയ്ക്കുന്നത്? etc. സൂക്ഷ്മമായി പൂർത്തിയാക്കേണ്ടതുണ്ട് പലപ്പോഴും രാഷ്ട്രീയക്കാരുടെ കൈകളിലെ കളിപ്പാവകളായി (പണത്തിനുവേണ്ടി, സ്ഥാനത്തിനു വേണ്ടി) മാറുന്ന ദയനീയമായ കാഴ്ച നാം കാണാറുണ്ട്.
ഇന്ന് സ്തുതിപാഠകരുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്. വിമർശനം നാം ഇഷ്ടപ്പെടുന്നില്ല. വിമർശനത്തിൽ ചില താക്കീതും, വിലക്കുകളും, അരുതുകളും ഉണ്ട് (10 കൽപ്പനകൾ പോലെ). നാം തെറ്റായ മാർഗ്ഗത്തിലൂടെ ചലിക്കാതിരിക്കാനുള്ള മാർഗരേഖകളായി വിമർശനത്തെ കാണാൻ കഴിഞ്ഞാൽ ശുഭപര്യവസാനിയാവും. കൈപ്പുള്ള മരുന്ന് അഥവാ ഇഞ്ചക്ഷൻ, ഓപ്പറേഷൻ etc. വേദന തരുന്നതാണ്, പക്ഷേ ചില രോഗം ഭേദമാക്കാൻ അവ കൂടിയേതീരൂ…! അതിനാൽ വരൂ നമുക്ക് നമ്മെ “ആത്മശോധന ചെയ്യാം” എന്നിട്ട്, “മറ്റുള്ളവരെ വിമർശിക്കാം”… നന്മയ്ക്കുവേണ്ടി… നന്മയ്ക്കുവേണ്ടി മാത്രം!!!
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.