ജോസ് മാർട്ടിൻ
കൊച്ചി: ദളിത് ജനതയുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിരുന്ന ജസ്യൂട്ട് വൈദീകനും, പൊതുപ്രവർത്തകനുമായ ഫാ.സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത എൻ.ഐ.എ. നടപടിക്കെതിരെ കൊച്ചി രൂപതാ കെ.സി.വൈ.എം. പ്രവർത്തകർ കൈകൾ ബന്ധിച്ച് പ്രതിഷേധിച്ചു. ജനാധിപത്യ മൂല്യങ്ങൾക്ക് കൂച്ച് വിലങ്ങിടുന്ന കേന്ദ്രസർക്കാർ നടപടികൾക്കെതിരെയുള്ള രൂപതാതല പ്രതിക്ഷേധ പരിപാടികൾ കെ.എൽ.എം. സംസ്ഥാന ഡയറക്ടർ ഫാ.പ്രസാദ് കണ്ടത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
തങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ കേന്ദ്രഏജൻസികളെ ഉപയോഗിച്ച് നിശബ്ദരാക്കുവാൻ ശ്രമിക്കുന്ന ബി.ജെ.പി. നയം ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന് രൂപതാ പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ പറഞ്ഞു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഫെറോന കേന്ദ്രങ്ങളിലും, ഇടവകകൾ കേന്ദ്രീകരിച്ചും പ്രതിക്ഷേധ സമരങ്ങൾ നടത്തി. കെ.സി.വൈ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, രൂപത സെക്രട്ടറി യേശുദാസ് വിപിൻ എന്നിവർ സംസാരിച്ചു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.