സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: വിശ്രമം ജീവിതം നയിക്കുന്ന എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പക്ക് മസ്തിഷ്കാഘാതം ഉണ്ടായെന്ന പ്രചരണം വ്യാജമെന്ന് വത്തിക്കാന്‍. വത്തിക്കാന്‍ വക്താവ് അലക്സാണ്ട്ര ജിസോട്ടിയാണ് സോഷ്യല്‍ മീഡിയ പ്രചരണങ്ങളെ തള്ളിക്കളഞ്ഞത്. ഇക്കാര്യം പാപ്പായുടെ സെക്രട്ടറിയായ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗാന്‍സ്വിനും പൂർണ്ണമായും നിഷേധിച്ചിട്ടുണ്ട്.
പാപ്പയുടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തില്‍ കുറവുണ്ടായതായും, സ്ട്രോക്ക് സംഭവിച്ചുവെന്നും സൂചിപ്പിച്ച് തിങ്കളാഴ്ച രാത്രി മുതല്‍ പ്രചരണമുണ്ടായിരിന്നു. ഇതാണ് വത്തിക്കാന്‍ നിഷേധിച്ചിരിക്കുന്നത്. 2013-ല്‍ കത്തോലിക്കാ സഭയുടെ തലവൻ എന്ന പദവിയില്‍നിന്ന് ഒഴിഞ്ഞതിനു ശേഷം വത്തിക്കാന്‍ ഗാര്‍ഡനിലെ മെറ്റര്‍ എക്ലേസിയയില്‍ വിശ്രമ ജീവിതം തുടരുകയാണ് ബെനഡിക്റ്റ് പാപ്പ.
ഇതിന് മുമ്പും പോപ്പ് എമിരറ്റസിനെ പറ്റി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അടിക്കടി പോപ്പ് എമിരറ്റസിനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ചില ഓണ്‍ ലൈന്‍ മാധ്യമങ്ങളാണെന്നും ആരോപണമുണ്ട്.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
This website uses cookies.