International

നെയ്യാറ്റിന്‍കര രൂപതയിലെ ഫാ.ജസ്റ്റിന്‍ ഡൊമിനിക്കിന് മാധ്യമ പഠനത്തിൽ ഡോക്ടറേറ്റ്

റോമിലെ സാന്താ ക്രോച്ചെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാധ്യമ പഠനത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.

അനില്‍ ജോസഫ്

റോം: നെയ്യാറ്റിന്‍കര രൂപതയിലെ ഫാ.ജസ്റ്റിന്‍ ഡൊമിനിക്ക് റോമിലെ സാന്താ ക്രോച്ചെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയിലെ സ്‌കൂൾ ഓഫ് കമ്യൂണിക്കേഷനിൽ നിന്നും മാധ്യമ പഠനത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ഇൻസിറ്റിട്യൂഷണൽ വീഡിയോകളെ കുറിച്ചുള്ള പഠനമായിരുന്നു പ്രബന്ധവിഷയം. നോർത്ത് അമേരിക്കയിലെ കത്തോലിക്കാ യൂണിവേഴ്‌സിറ്റികൾ പുറത്തിറക്കുന്ന പ്രമോഷണൽ വീഡിയോ (ഇൻസിറ്റിട്യൂഷണൽ വീഡിയോകൾ) കളിൽ പ്രകടമാകുന്ന പരമ്പരാഗത മൂല്യങ്ങളുടെ പ്രാതിനിധ്യത്തെ കുറിച്ച് വിവരണ സങ്കേതങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്യുന്നതായിരുന്നു ഗവേണമേഖല (Institutional Videos in North American Catholic Universities. Analysis of narrative technics and traditional values representation).

2009-ൽ ബിഷപ്പ് വിൻസെന്റ് സാമുവലിന്റെ കൈവയ്പ്പ് ശുശ്രൂഷയിലൂടെ വൈദീകനായി അഭിക്ഷിക്തനായ ഫാ.ജസ്റ്റിൻ ബിഷപ്പിന്റെ സെക്രട്ടറിയായും, തച്ചൻകോട് ഇടവക വികാരിയായും സേവനമനുഷ്ഠിച്ച ശേഷം 2014-നാണ് ഉപരിപഠനത്തിനായി റോമിലേക്ക് പോയത്. റോമിലെ സാന്താ ക്രോച്ചെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയിലെ സ്‌കൂൾ ഓഫ് കമ്യൂണിക്കേഷനിൽ മാധ്യമ പഠനം ആരംഭിക്കുകയും, 2017-ൽ ഇൻസിറ്റിട്യൂഷണൽ കമ്യൂണിക്കേഷനിൽ ലൈസൻഷ്യേറ്റ് കരസ്ഥമാക്കുകയും ചെയ്തു.

തുടർന്ന് 2017 ഒക്ടോബറിൽ തന്നെ ഡോക്ടറേറ്റ് പഠനം ആരംഭിച്ച ഫാ.ജസ്റ്റിൻ ഗവേഷണത്തിനായി തെരെഞ്ഞെടുത്തത് വിഷ്വൽ മീഡിയാ സംബന്ധമായ മേഖലയായിരുന്നു. നാലുവർഷത്തെ ഗവേഷണ പഠനങ്ങളാണ് പ്രബന്ധ രൂപത്തിൽ അവതരിപ്പിച്ച് ‘സുമ്മാ കും ലൗദേ’ കരസ്ഥമാക്കിയത്.

2017-ൽ തന്നെ ബിരുദാനന്തര ബിരുദ പഠനങ്ങളുടെ ഭാഗമായി ഡോ.ജസ്റ്റിൻ കമ്യൂണിറ്റി റേഡിയോയുടെ സ്ഥാപനവുമായി ബന്ധപ്പട്ട് മറ്റൊരു പ്രബന്ധവും പൂർത്തിയാക്കിയിരുന്നു.

നെയ്യാറ്റിന്‍കര രൂപതയിലെ കട്ടയ്ക്കോട് സെന്റ് ആന്റെണീസ് ഇടവകാംഗങ്ങളായ ഡൊമിനിക്ക്, എൽസി എന്നിവർ മാതാപിതാക്കളാണ്. സഹോദരി ഹെലൻ, സഹോദരന്‍ ഫാ.ഷെറിന്‍ ഡൊമനിക് സി.എം.സന്യാസ സഭാ വൈദികനാണ്.

കാത്തലിക് വോക്സ് ന്യൂസിന്റെ എഡിറ്റോറിയല്‍ ഹെഡായ അച്ചന്‍ 2016-ലാണ് ആഗോള കത്തോലിക്കാ സഭാ വാർത്തകളുമായുളള കാത്തലിക് വോക്സ് ഓണ്‍ ലൈന്‍ പോര്‍ട്ടലിന് തുടക്കം കുറിച്ചത്.

Show More

2 Comments

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker