ഫ്രഞ്ച് ദ്വീപിലേക്ക് പാപ്പയെ അനുഗമിച്ച് കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്
കൂവക്കാട് കര്‍ദിനാളായ ശേഷം പാപ്പക്കൊപ്പമുളള ആദ്യയാത്രകൂടിയായിരുന്നു ഫ്രഞ്ച് ദ്വീപായ കോര്സിക്കായിലേക്കുളളയത്ര
അനില്‍ ജോസഫ്
കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് കൂവക്കാട്.
പാപ്പയുടെ വിദേശ സന്ദര്‍ശനങ്ങളുടെ മേല്നോട്ടക്കാരനായി പ്രവര്‍ത്തിക്കുന്ന കൂവക്കാട് കര്‍ദിനാളായ ശേഷം പാപ്പക്കൊപ്പമുളള ആദ്യയാത്രകൂടിയായിരുന്നു ഫ്രഞ്ച് ദ്വീപായ കോര്സിക്കായിലേക്കുളളയത്ര. ഫ്രാന്‍സിസ് പാപ്പ വിമാനത്തിനുളളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം സംസാരിക്കുമ്പോള്‍ തൊട്ടടുത്തായി നില്ക്കുന്ന ജോര്‍ജ്ജ് കൂവക്കാട് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
തുടര്‍ന്നും പാപ്പക്കൊപ്പം യാത്രകളില്‍ പങ്കെടുക്കാനുളള തയ്യാറെടുപ്പിലാണ് മാര്‍ ജോര്‍ജ്ജ് കൂവക്കാട്. പൊന്തിഫിക്കല്‍ യാത്രകഴിഞ്ഞ് ഞായറാഴ്ച രാത്രിയോടെ പാപ്പ വത്തിക്കാനിലെത്തിയതിനെ തുടര്‍ന്ന് മാര്‍ ജോര്‍ജ്ജ് കൂവക്കാട് ഇന്ന് എന്ത്യയിലേക്ക് എത്തി.
ക്രിസ്മസ് കഴിഞ്ഞായിരിക്കും കര്‍ദിനാളിന്റെ മടക്കം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കര്‍ദിനാളിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. 2025 ല്പാപ്പ ഇന്ത്യ സന്ദര്‍ശിക്കാനുളള സാധ്യത കൂവക്കാട് മാധ്യമപ്രവര്‍ത്തകരുമായി പങ്ക് വച്ചു.
ക്രിസ്മസ് രാത്രിയില്‍ തിരുവന്തപുരത്ത് ലൂര്ദ്ദപളളിയിലാണ് ദിവ്യബലിയില്‍ പങ്കെടുക്കുക. ഡല്‍ഹിയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഒരുക്കന്ന ക്രിസ്മസ് വിരുന്നിലും കര്‍ദിനാള്‍ പങ്കെടുക്കും