Categories: Daily Reflection

നാം ദൈവത്തിന്റെ കൈയിലെ കളിമണ്ണ്

നാം ദൈവത്തിന്റെ കൈയിലെ കളിമണ്ണ്

ജെറ. – 18:1-6

മത്താ. – 13:47-53

“കുശവന്റെ കൈയിലെ കളിമണ്ണുപോലെയാണ് എന്റെ കൈയില്‍ നിങ്ങള്‍.”

സാധാരണ കളിമണ്ണ് കുശവന്റെ കൈയിൽ കിട്ടുമ്പോൾ പല രൂപത്തിലും ഭാവത്തിലുമുള്ള മൺപാത്രങ്ങളായി മാറുന്നതുപോലെയാണ്  ദൈവത്തിന്റെ കൈയ്യിൽ ദൈവമക്കളായ നാം.  കുശവൻ തന്റെ കരവിരുത്  അനുസരിച്ച്   കളിമണ്ണിനെ മാറ്റുമ്പോൾ ഭംഗിയുള്ളതും,  ഉപയോഗമുള്ളതുമായ മൺപാത്രങ്ങളായി മാറുന്നു.

സ്നേഹമുള്ളവരെ,  ദൈവം കുശവനും ദൈവമക്കൾ കളിമണ്ണുമാണ്. ദൈവമക്കളെ  ദൈവത്തിന് ഇഷ്ട്ടമുള്ള രീതിയിൽ ഭംഗിയുള്ളതും ഉപയോഗമുള്ളതുമായ ജീവിതമാക്കിമാറ്റും. കുശവനില്ലാതെ കളിമണ്ണിന്‌ രൂപഭേദങ്ങൾ ഉണ്ടാകില്ല. കളിമണ്ണിന്‌ മാറ്റങ്ങൾ ഉണ്ടാകണമെങ്കിൽ കുശവന്റെ കൈസ്പർശം ഉണ്ടാകണം അതുപോലെയാണ് നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകണമെങ്കിൽ ദൈവത്തിന്റെ സ്പർശനം ഉണ്ടാകണം. കർത്താവിന്റെ സ്പർശനത്തിനായി നാം നമ്മെ തന്നെ വിട്ടുകൊടുക്കണം. നമ്മുടെ ജീവിതം ദൈവീക ഇടപെടലിലൂടെ മാറ്റം വരുത്തി നന്മകൾ ചെയ്യുമ്പോൾ ദൈവാനുഗ്രഹം നമ്മിൽ നിറയും. കുശവന്റെ കൈയിലെ കളിമണ്ണുപോലെ  ദൈവത്തിന്റെ കരസ്പർശനത്തിനായി നമ്മെ തന്നെ വിട്ടുകൊടുക്കാം.

സ്നേഹനാഥ, അങ്ങേ സ്പർശനം കൊണ്ട് നമ്മുടെ ജീവിതം നന്മകൾ നിറഞ്ഞ ജീവിതമാക്കി മാറ്റണമേയെന്നു അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

All Saints Day_2026_യേശുവിന്റെ സ്വപ്നം: വിശുദ്ധി (മത്താ 5:1-12)

സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…

4 days ago

പാറേൽ പള്ളിക്ക്‌ ബസിലിക്ക പദവി

ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…

5 days ago

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

2 weeks ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 weeks ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

4 weeks ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

4 weeks ago