Categories: Kerala

നര്‍ച്ചര്‍ ഇക്കോളജി അവാര്‍ഡ് കോട്ടപ്പുറം കിഡ്സിന്

41-ാം മത് ആനുവല്‍ ജനറല്‍ ബോഡി മീറ്റിങ്ങില്‍ വെച്ച് കിഡ്സ് ഡയറക്ടര്‍ അവാര്‍ഡ് ഏറ്റുവാങ്ങി...

സ്വന്തം ലേഖകൻ

കോട്ടപ്പുറം: ഈ വർഷത്തെ ഫാ.എബ്രഹാം മുത്തോലത്ത് ഫൗണ്ടേഷന്‍ നര്‍ച്ചര്‍ ഇക്കോളജി അവാര്‍ഡ്-2022 കോട്ടപ്പുറം കിഡ്സ് കരസ്ഥമാക്കി. കേരള സോഷില്‍ സര്‍വ്വീസ് ഫോറം കോട്ടയത്തെ ആമോസ് സെന്റെറില്‍ സംഘടിപ്പിച്ച 41-ാം മത് ആനുവല്‍ ജനറല്‍ ബോഡി മീറ്റിങ്ങില്‍ വെച്ച് കിഡ്സ് ഡയറക്ടര്‍ ഫാ.പോള്‍ തോമസ് കളത്തില്‍ കെ.എസ്.എസ്.എഫ്. ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കലില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

കേരള കാത്തലിക് ബിഷപ്പ് കോണ്‍ഫ്രന്‍സ് ജസ്റ്റിസ്, പീസ് ആന്‍ഡ് ഡെവലപ്മെന്റിന്റെ കീഴില്‍ കേരളത്തിലെ 32 രൂപതകളുടെ പൊതുബോഡിയായ കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഫാ.എബ്രഹാം മുത്തോലത്ത് ഫൗണ്ടേഷന്റെ അവാര്‍ഡാണ് നര്‍ച്ചര്‍ ഇക്കോളജി അവാർഡ്.

vox_editor

Recent Posts

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

19 hours ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

3 days ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago