Categories: Daily Reflection

കർതൃപ്രാർത്ഥന

കർതൃപ്രാർത്ഥന

പ്രഭാ. – 48:1-15
മത്താ. – 6:7-15

“നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുവിൻ.” 

നാം എപ്രകാരം പ്രാർത്ഥിക്കണമെന്ന് യേശുക്രിസ്തു പഠിപ്പിക്കുകയാണ്. നമുക്കെല്ലാവർക്കും സുപരിചിതമായ പ്രാർത്ഥനയാണ് കർതൃപ്രാർത്ഥന. കർത്താവായ ദൈവം തന്റെ ശിഷ്യന്മാർക്ക് പഠിപ്പിച്ചുകൊടുത്ത പ്രാർത്ഥനയാണ് കർതൃപ്രാർത്ഥന.

സ്വർഗ്ഗസ്ഥനായ പിതാവും ദൈവമക്കളും തമ്മിലുള്ള ബന്ധം കൂട്ടിയുറപ്പിക്കുന്ന പ്രാർത്ഥനയാണിത്. സ്നേഹനിധിയായ പിതാവിനെ നമ്മുടെ ഇടയിലേക്ക് ക്ഷണിച്ചുകൊണ്ട്, നാമും ദൈവവും തമ്മിലുള്ള  സംഭാഷണമാകണം  പ്രാർത്ഥന.

സ്നേഹമുള്ളവരെ,  നാമെല്ലാവരും പ്രാർത്ഥിക്കുന്നവരാണ്.  പലപ്പോഴും നാം ചൊല്ലുന്ന കർതൃപ്രാർത്ഥന വെറും വാക്കിൽ ഒതുങ്ങി നിൽക്കുന്നുവെന്നതാണ് വാസ്തവം. പ്രാർത്ഥനയുടെ അർത്ഥം മനസ്സിലാക്കി ഹൃദയത്തിൽ നിന്നും ഉരുവിടേണ്ടതാണെന്ന് പലപ്പോഴും നാം മറന്നുപോകുന്നു. അതായത് നമ്മുടെ  പ്രാർത്ഥന വാചാലതയിൽ ആകാതെ ഹൃദയത്തിൽനിന്നും ഉടലെടുക്കുന്നതാവണമെന്ന് സാരം. അങ്ങനെയല്ലാത്തപക്ഷം സംഭവിക്കുന്നത് കർത്താവും നാമും തമ്മിലുള്ള ഐക്യത്തിൽ വിള്ളൽ ഉണ്ടാകുന്നുയെന്നതാണ്.

ഹൃദയത്തിൽ നിന്നും ഉരുത്തിരിയുന്നതാകണം പ്രാർത്ഥന. പ്രാർത്ഥന രൂപത്തിൽ ദൈവത്തിന് നൽകിയ വാഗ്ദാനം നമ്മുടെ  ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതുമുണ്ട്. വലിയ വായിൽ കർത്താവിനോട് “ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ക്ഷമിക്കണമേ” എന്ന്  പ്രാർത്ഥിച്ചിട്ട് നാം അത് ജീവിതത്തിൽ പ്രാവർത്തികമാക്കിയില്ലായെങ്കിൽ നമ്മുടെ പ്രാർത്ഥനയ്‌ക്ക്‌ അർത്ഥമില്ല. കർതൃപ്രാർത്ഥനയിൽ നാമും, ദൈവവും തമ്മിലുള്ള ബന്ധം കൂട്ടിയുറപ്പിക്കുവാനുള്ള ഒരു വാഗ്‌ദാനമാണ് നാം  ലംഘിക്കുന്നതെന്ന്  ഓർക്കുക.

പിതാവായ ദൈവം തന്റെ  പുത്രനിലൂടെ പഠിപ്പിച്ച പ്രാർത്ഥന സ്വീകരിക്കുവാൻ എപ്പോഴും തയ്യാറാണ്. എന്നാൽ നാം നമ്മുടെ ദൗത്യം നിറവേറ്റുന്നുണ്ടോയെന്നു  ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ സഹോദരങ്ങളോട് ക്ഷമിച്ചു ജീവിക്കുന്നുയെന്ന് പിതാവായ ദൈവത്തോട് നാം പറഞ്ഞിട്ട് അത് പ്രവർത്തിച്ചില്ലായെങ്കിൽ അത് ഉടമ്പടി ലംഘനമാണ്.  ആയതിനാൽ, പിതാവും നാമും തമ്മിലുള്ള ബന്ധം മുറുകെപ്പിടിച്ചുകൊണ്ടും,  സഹോദരങ്ങളുമായി  രമ്യതയിൽ കൂടി  ജീവിച്ചുകൊണ്ടും കർതൃപ്രാർത്ഥന ചൊല്ലുവാനായി നമുക്ക് ശ്രമിക്കാം.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങേയ്ക്ക്  ഇഷ്ടമുള്ള മക്കളായി ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago