
ജോസ് മാർട്ടിൻ
വിജയപുരം: “കേരള ലത്തീൻ കത്തോലിക്കർ: ചരിത്ര രചനകളുടെ വിജ്ഞാനകോശം” എന്ന പേരിൽ 1330 മുതൽ 2022 വരെ ലത്തീൻ സമുദായ ചരിത്രത്തിൽ എഴുതപ്പെട്ടവയെല്ലാം ഉൾകൊള്ളിച്ച പുസ്തകം പുറത്തിറങ്ങി. ഭാരത-സഭാ ചരിത്ര പണ്ഡിതനും, ഗവേഷകനും, വിജയപുരം രൂപതാ അംഗവുമായ റവ.ഡോ. ആന്റണി പാട്ടപ്പറമ്പിലാണ് ഗ്രന്ഥകർത്താവ്. അയിൻ പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
528 പേജുകളുള്ള ഈ റഫറൻസ് ഗ്രന്ഥത്തിൽ ലത്തീൻ സമൂഹത്തിന്റെ ചരിത്രവും, പൈതൃകവും, സഭാചരിത്ര ഗവേഷണ ഗ്രന്ഥങ്ങൾ, ലേഖനങ്ങൾ, സ്മരണകൾ, സർക്കുലറുകൾ, യാത്രാ വിവരണങ്ങൾ, വാർത്തകൾ, ആത്മകഥാ കുറിപ്പുകൾ, ഓർമ്മക്കുറിപ്പുകൾ, നിയമാവലി, ഡയറക്ടറി, നോവൽ, നാളാഗമം, ജീവചരിത്രം, പ്രസംഗങ്ങൾ തുടങ്ങി കേരള സമൂഹത്തിന്റെ കുതിപ്പിൽ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച സമുദായത്തിലെ വൈദികർ അല്മായർ, സാമുദായിക സംഘടനകളുടെ രൂപപ്പെടലും, മുന്നേറ്റങ്ങളും രൂപതകളുടെ വികാസപരിണാമങ്ങളുമെല്ലാം ഈ പുസ്തകത്തിൽ ലഭ്യമാണ്.
ലേഖകരെ കുറിച്ചും വിവിധ വിഷയങ്ങളെക്കുറിച്ചും എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായമാകുംവിധം മലയാള അക്ഷരമാല ക്രമത്തിൽ പദസൂചികയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള ചരിത്ര രചനാ മേഖലയിൽ പുതുപുത്തൻ രചനാ ശൈലി സമ്മാനിക്കുന്ന, ഓരോ ലത്തീൻ കത്തോലിക്കനും അഭിമാനത്തോടെ വായിച്ചറിയേണ്ട, സ്വന്തമാക്കേണ്ട 528 പേജുള്ള ഈ ഗ്രന്ഥത്തിന്റെ മുഖവില 600/- രൂപയാണ്. കോപ്പികൾക്ക് ബന്ധപ്പെടുക: 9946570825
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.