ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍
സഭാ രൂപീകരണത്തില്‍ ഇടവകവികാരിമാരുടെ പങ്കിനെ പറ്റിയാണ് പ്രധാനമായും സമ്മേളനത്തില്‍ പ്രതിപാദിക്കുന്നത്.
സ്വന്തം ലേഖകന്‍
റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍ മാസം 29 മുതല്‍ മെയ് മാസം 2 വരെ റോമില്‍ വച്ച് നടക്കുന്നു. ഇരുനൂറോളം അംഗങ്ങളാണ് സമ്മേളനത്തില്‍ സംബന്ധിക്കുന്നത്. എല്ലാ രാജ്യങ്ങളില്‍ നിന്നും, വ്യക്തിഗത സഭകളില്‍ നിന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കാളികളാകും.
സിനഡ് സെക്രട്ടറിയേറ്റ്, വൈദികര്‍ക്കുവേണ്ടിയുള്ള ഡിക്കാസ്റ്ററി, പൗരസ്ത്യസഭകള്‍ക്കായുള്ള ഡിക്കാസ്റ്ററി, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററി എന്നിവ സംയുക്തമായിട്ടാണ് സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്.
സിനഡല്‍ സഭയുടെ മുഖം, ശിഷ്യരും പ്രേഷിതരും, സമൂഹരൂപീകരണവും പഠിപ്പിക്കലും എന്നീ മൂന്നുവിഷയങ്ങളിലാണ് ആദ്യമൂന്നു ദിവസങ്ങളിലെ ചര്‍ച്ചകള്‍ നടക്കുന്നത്. മെയ് മാസം രണ്ടാം തീയതി അംഗങ്ങളുമായി ഫ്രാന്‍സിസ് പാപ്പാ കൂടിക്കാഴ്ച നടത്തും. സിനഡല്‍ സഭാ രൂപീകരണത്തില്‍ ഇടവകവികാരിമാരുടെ പങ്കിനെ പറ്റിയാണ് പ്രധാനമായും സമ്മേളനത്തില്‍ പ്രതിപാദിക്കുന്നത്.