സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ദിവസം പാളയം കത്തീഡ്രലിനു മുമ്പിലുള്ള റോഡിൽ പൊങ്കാലയിടാൻ വരുന്ന ഭക്തരായ സ്ത്രീജനങ്ങൾക്കു വേണ്ടി മോരു വെള്ളവും തണ്ണിമത്തനുമൊരുക്കി, തങ്ങളാൽ കഴിയുന്ന സഹായവുമായി പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ഇടവക കുടുംബം. ഇടവക വികാരി ഫാ.നിക്കോളാസ് താർസിയൂസിന്റ് നേതൃത്വത്തിൽ കത്തീഡ്രൽ ഇടവക അംഗങ്ങളാണ് മതസൗഹാർദ്ദ ദാഹജലവിതരണമൊരുക്കിയത്.
കേരളത്തിന്റെ തലസ്ഥാനം കൊടും ചൂടിലായപ്പോൾ പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ഇടവക നടത്തിയ ദാഹജലവിതരണം കത്തീഡ്രൽ ചുറ്റുവട്ടത്തും അതുവഴി കടന്നുപോയ ഭക്തർക്കും വലിയ ആശ്വാസമായെന്ന് പൊങ്കാല കഴിഞ്ഞു മടങ്ങിത്തുടങ്ങിയ ഭക്തർ പറഞ്ഞു.
വിളയെല്ലാം നൈവേദ്യമായി കണ്ണകിദേവിക്ക് സമർപ്പിക്കുന്നതിലൂടെ, കണ്ണകിദേവിയെ സംതൃപതയാക്കുന്നതിലൂടെ ധാരാളം വിളകൾ ലഭിക്കുമെന്ന് ജനം വിശ്വസിക്കുന്നു. അങ്ങനെ ഭൂമി ദൈവത്തിന്റേതാണ് എന്ന ബൈബിളിലെ പുറപ്പാട് പുസ്തകം 19:5 ഉം, ലേവ്യർ 25:23 ഉം എല്ലാമനുഷ്യരും ഓർക്കുന്ന ദിനമാണ് ഇതെന്നും; ഭൂമി ദൈവത്തിന്റേതാണ്, ഭൂമി ദൈവം നമ്മുടെ ഉപയോഗത്തിനുവേണ്ടി നൽകിയിരിക്കുന്നു, ആ ഭൂമിയെ ആവശ്യത്തിന് ഉപയോഗിക്കുക എന്നത് ഹൈന്ദവ മതദർശനത്തിലും, ക്രൈസ്‌തവ മതദർശനത്തിലും, യഹൂദ മതദർശനത്തിലും നിറഞ്ഞുനിൽക്കുന്ന കാര്യമാണെന്നും പാളയം സെന്റ് ജോസഫ് കത്തീഡ്രൽ വികാരി ഫാ.നിക്കോളാസ് പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല മഹോത്സവമാണു ആറ്റുകാൽ പൊങ്കാല. മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 10 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവമെന്ന പേരിലാണ് ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്. 1997 ഫെബ്രുവരി 23-ന് നടന്ന പൊങ്കാലയിൽ 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തത് അടിസ്ഥാനമാക്കിയാണ് ആറ്റുകാൽ പൊങ്കാല ഗിന്നസ് ബുക്കിൽ കയറിയത്. വീണ്ടും, 2009-ൽ പുതുക്കിയ ഗിന്നസ് റെക്കോർഡ് അനുസരിച്ച് 25 ലക്ഷം പേർ ഈ ഉത്സവത്തിൽ പങ്കെടുത്തിരുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.