ഹോർത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും പ്രകാശനം ചെയ്തു
പുസ്തകം ചരിത്രാന്വേഷകരുടെ നിരവധി സംശയങ്ങൾക്ക് സത്യസന്ധമായ ഉത്തരം നൽകുന്നതാണ്...
ജോസ് മാർട്ടിൻ
ആലുവാ: “ഹോർത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും” എന്ന പുസ്‌തകം പ്രകാശനം ചെയ്തു. കെ.സി.ബി.സി. വൈസ് പ്രസിഡന്റ് ബിഷപ്പ് വർഗീസ് ചക്കാലക്കൽ ആദ്യപ്രതി ജോൺ ഓച്ചൻതുരുത്തു മെമ്മോറിയൽ അക്കാദമി ഫോർ ഹിസ്റ്ററി (JOMAH) ഡയറക്ടർ ഫാ.പയസ് ആറാട്ട്കുളത്തിന് നൽകികൊണ്ടായിരുന്നു പ്രകാശന കർമ്മം നിർവഹിച്ചത്.
കർമ്മലീത്താ മിഷണറിയായിരുന്ന മത്തേവൂസ് പാതിരി മലബാറിലെ സസ്യങ്ങളെ കുറിച്ച് വിശദമായ പഠനങ്ങൾ നടത്തി 1673-ൽ തുടങ്ങിയ പുസ്തക രചന ഇരുപത്തി അഞ്ച് വർഷങ്ങൾ കൊണ്ട്, 12 വാല്യങ്ങളിലായി പൂർത്തീകരിക്കുകയുമായിരുന്നു. പൗരാണീക ലത്തീൻ ഭാഷയിൽ എഴുതിയ ഈ പുസ്തകം ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയത് കോഴിക്കോട് മെത്രാനായിരുന്ന പത്രോണി പിതാവും ഏഴ് വൈദീകരും ചേർന്നായിരുന്നു.
ഇപ്പോൾ, ചരിത്രകാരനായ റവ.ഡോ.ആന്റണി പാട്ടപറമ്പിന്റെ നേതൃത്വത്തിൽ അയിൻ പബ്ലിക്കേഷേസ് മലയാളത്തിൽ പ്രസിദ്ധീകരിച്ച “ഹോർത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും” എന്ന പുസ്തകം ചരിത്രാന്വേഷകരുടെ നിരവധി സംശയങ്ങൾക്ക് സത്യസന്ധമായ ഉത്തരം നൽകുന്നതാണ്.
കോപ്പികൾക്ക് ബന്ധപ്പെടുക