Vatican

ഹഗിയ സോഫിയായെ ഓർത്ത് ഞാൻ വളരെ ഏറെ വേദനിക്കുന്നു; ഫ്രാൻസിസ് പാപ്പ

മ്യൂസിയം പദവി എടുത്തുമാറ്റി ഒരു മുസ്ലിം പള്ളിയാക്കിയ തുർക്കി പ്രസിഡന്റിന്റെ തീരുമാനത്തെ അപലപിച്ച് പാപ്പ...

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: ഈസ്താംബുളിലെ ‘ഹഗിയ സോഫിയ’ യുടെ മ്യൂസിയം പദവി എടുത്തുമാറ്റി ഒരു മുസ്ലിം പള്ളിയാക്കിയ തുർക്കി പ്രസിഡന്റിന്റെ തീരുമാനത്തെ അപലപിച്ച് ഫ്രാൻസിസ് പാപ്പ. “ഹഗിയ സോഫിയായെ ഓർത്ത് ഞാൻ വളരെ ഏറെ വേദനിക്കുന്നു” എന്നായിരുന്നു പാപ്പയുടെ വാക്കുകൾ. ഞായറാഴ്ചത്തെ മദ്ധ്യാഹ്ന കൂടിക്കാഴ്ചയിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.

“ഹഗിയ സോഫിയായെ ഓർത്ത് ഞാൻ വളരെ ഏറെ വേദനിക്കുന്നു” എന്ന് പറഞ്ഞപ്പോൾ ഫ്രാൻസിസ് പാപ്പയുടെ കണ്ഠം ഇടറുകയും, അല്പം നേരം വാക്കുക്കൾ കിട്ടാതെ വിഷമിക്കുകയും ചെയ്തത് ലോകം കണ്ടു. ചരിത്രത്തിൽ മുസ്‌ലിം സഹോദരങ്ങളെ ഇത്രയേറെ സ്നേഹിച്ച, അനുഭാവപൂർവം പരിഗണിച്ച പാപ്പാമാർ കാണില്ല, അതുകൊണ്ടു തന്നെയാകാം ഫ്രാൻസിസ് പാപ്പായുടെ കണ്ഠം ഇടറിയത്.

ഫ്രാൻസിസ് പാപ്പ മതൈക്യത്തിന് നൽകുന്ന പ്രാധാന്യം വളരെ വ്യക്തമാണ്, അക്കാരണത്താൽ പലരും പാപ്പായെ വിമർശിക്കുന്നതും കാണാം. എങ്കിലും, തെറ്റുകളെ ചൂണ്ടിക്കാട്ടാൻ ഒരിക്കലും അദ്ദേഹം മടിയോ കാട്ടിയിട്ടില്ല. ഉദാഹരണമായി, ഓട്ടോമൻ സാമ്രാജ്യം 1915-ൽ നടത്തിയ അർമേനിയൻ കൂട്ടക്കൊലയെ ‘വംശഹത്യ’യെന്നാണ് 2015-ലും, 2016-ലും പാപ്പാ വിശേഷിപ്പിച്ചത്. ഈ വിശേഷണം തുർക്കി ഭരണകൂടത്തെ പ്രകോപിപ്പിക്കുകയും, വത്തിക്കാനുമായുള്ള നയതന്ത്രബന്ധം അല്പം വഷളാവുകയും ചെയ്തിരുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker