Diocese
സ്‌ത്രീ സുരക്ഷക്ക് പ്രാധാന്യം നല്‍കി വ്‌ളാത്താങ്കരയില്‍ സെമിനാര്‍
സ്‌ത്രീ സുരക്ഷക്ക് പ്രാധാന്യം നല്‍കി വ്‌ളാത്താങ്കരയില്‍ സെമിനാര്‍
സ്വന്തം ലേഖകന്‍
പാറശാല: വ്‌ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തിലെ നിഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്‌ത്രീ സുരക്ഷക്ക് പ്രാധാന്യം നല്‍കികൊണ്ട് സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ ഫൊറോന വികാരി ഫാ.എസ്.എം. അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.
സെമിനാറില്‍ നെയ്യാറ്റിന്‍കര എസ്.ഐ. സുജിത് സ്‌ത്രീ സുരക്ഷയെക്കുറിച്ച് ക്ലാസെടുത്തു. സമൂഹത്തില്‍ സ്‌ത്രീകളനുഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്‌ചകള്‍ ചര്‍ച്ച ചെയ്താണ് ക്ലാസ് പുരോഗമിച്ചത്.
ഇടവകയുടെ സഹവികാരി ഫാ.വിപിന്‍ എഡ്‌വേര്‍ഡ്, നിഡ്‌സ് ഫൊറോന ആനിമേറ്റര്‍ ഷൈല മാര്‍ക്കോസ്, സെക്രട്ടറി ഷിബു പി. തുടങ്ങിയവര്‍ പ്രസംഗിച്ചു.