സ്റ്റീഫൻ ഹോക്കിംഗ് അന്തരിച്ചു: പ്രപഞ്ചത്തിൻറെ ഉത്ഭവത്തെക്കുറിച്ച് പഠിച്ച ജ്യോതിശാസ്ത്രജ്ഞൻ
സ്റ്റീഫൻ ഹോക്കിംഗ് അന്തരിച്ചു: പ്രപഞ്ചത്തിൻറെ ഉത്ഭവത്തെക്കുറിച്ച് പഠിച്ച ജ്യോതിശാസ്ത്രജ്ഞൻ
![](https://catholicvox.com/wp-content/uploads/2018/03/Steephen-hawkins-780x405.jpg)
സ്വന്തം ലേഖകൻ
ലണ്ടന്‍ : ജ്യോതിശാസ്ത്രജ്ഞനും ബ്രിട്ടീഷ് ശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിങ്ങ് ഈ ലോകത്തോട് വിടവാങ്ങി, 76 വയസായിരുന്നു.
മഹാനായ ശാസ്ത്രജ്ഞനായിരുന്നു. അസാധാരണനായ ഒരു മനുഷ്യനായിരുന്നു, വർഷങ്ങളോളം അദ്ദേഹത്തിൻറെ സൃഷ്ടികളും പാരമ്പര്യവും ജീവിക്കും’. പ്രപഞ്ചത്തിന്റെ ഉത്ഭവം പഠിച്ചതും തമോഗർത്തങ്ങളെപ്പറ്റിയുള്ള വിപുലീകൃത സിദ്ധാന്തങ്ങളും പഠിച്ച സ്റ്റീഫൻ ഹോകിംഗ് ‘സ്ലാ രോഗം’ ബാധിച്ച് വർഷങ്ങളായി ഒരു വീൽചെയറിലായിരുന്നു.
1942 ജനുവരി 8-ന് ഓക്സ്ഫോർഡിൽ ജനിച്ചു. ഇന്ന് പുലർച്ചെ കേംബ്രിഡ്ജിൽ മരണമടഞ്ഞു.
ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ ആധുനിക ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിങ്ങ്, യൂണിവേഴ്സ് രഹസ്യങ്ങളെ വെളിപ്പെടുത്തുന്നതിന് ജീവൻ സമർപ്പിച്ച ഒരു പ്രതിഭയാണ്.
ആധുനിക ശാസ്ത്രത്തിന്റെ പിതാവായ ഗലീലിയോ മരിച്ച് 300 വർഷങ്ങൾക്ക് ശേഷമാണ് 1942-ൽ സ്റ്റീഫൻ ഹോക്കിംങിന്റെ ജനനം.
1963 ൽ വെറും 21 വയസ് മാത്രമുള്ളപ്പോഴായിരുന്നു രോഗനിർണയം. അമോർത്തോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (എ എൽ എസ്), നാഡിവ്യൂഹങ്ങളെ തളർത്തി. തുടർന്ന്, ഒരു വീൽചെയറിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം.
2016-ൽ പാപ്പായെ സന്ദർശിക്കുകയുണ്ടായി. സഭയും സയൻസും തമ്മിലുള്ള വലിയ ബന്ധത്തിന്റെ അടയാളമായാണ് ആ സന്ദർശനം വിലയിരുത്തപ്പെട്ടത്.