Kerala
സ്പിരിച്വൽ റിവൈവൽ മിനിസ്ട്രി പ്രളയക്കെടുതി സഹായം കൈമാറി
സ്പിരിച്വൽ റിവൈവൽ മിനിസ്ട്രി പ്രളയക്കെടുതി സഹായം കൈമാറി
സ്വന്തം ലേഖകൻ
എറണാകുളം: ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന “സ്പിരിച്വൽ റിവൈവൽ മിനിസ്ട്രി” പ്രളയക്കെടുതി സഹായം കൈമാറി. വരാപ്പുഴ കേന്ദ്രീകരിച്ചാണ് തങ്ങളുടെ ചെറിയ സഹായത്തിന്റെ ആദ്യപടി നൽകുന്നതെന്ന് സ്പിരിച്വൽ റിവൈവൽ മിനിസ്ട്രിയുടെ ആത്മീയ ഉപദേഷ്‌ടാവ് റവ.ഫാ.ജോസഫ് സേവ്യർ പറഞ്ഞു.
സ്പിരിച്വൽ റിവൈവൽ മിനിസ്ട്രിയുടെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഗൾഫ് ശാഖകളിൽ നിന്നും ശേഖരിച്ച 3, 75000 രൂപയാണ് സ്പിരിച്വൽ റിവൈവൽ മിനിസ്ട്രിയുടെ ആത്മീയ ഉപദേഷ്‌ടാവ് റവ.ഫാ. ജോസഫ് സേവ്യർ വരാപ്പുഴ അതിരൂപതാദ്ധ്യക്ഷൻ മോസ്റ്റ്.റവ.ഡോ.ജോസഫ് കളത്തിപറമ്പിന് കൈ മാറിയത്.
ഈ സഹായം വരാപ്പുഴ മേഖലയിൽ കഷ്ടതയനുഭവിക്കുന്നവർക്ക് വലിയൊരു കൈത്താങ്ങാകുമെന്നും, ഇതിന് വേണ്ടി മനസുകാണിച്ച സ്പിരിച്വൽ റിവൈവൽ മിനിസ്ട്രിയിലെ ഭാരവാഹികൾക്കും അംഗങ്ങൾക്കും ആർച്ച് ബിഷപ്പ് നന്ദി അറിയിക്കുകയും ചെയ്തു.