Kerala
സേക്രഡ്ഹാര്‍ട്ടിലെ സന്യാസിനികളോട് കുശലാന്വേഷണം നടത്തി രാഹുല്‍ഗാന്ധി
സേക്രഡ്ഹാര്‍ട്ടിലെ സന്യാസിനികളോട് കുശലാന്വേഷണം നടത്തി രാഹുല്‍ഗാന്ധി
അനിൽ ജോസഫ്
വയനാട്: സേക്രഡ് ഹാര്‍ട്ടിലെ സന്യാസിനികളോട് നേരിട്ടെത്തി കുശലാന്വേഷണം നടത്തി കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ഗാന്ധി. കല്‍പ്പറ്റയിലെയും പനമരത്തെയും റോഡ് ഷോകള്‍ക്ക് ശേഷം മനന്തവാടിയിലെ റോഡ്ഷോയില്‍ പങ്കെടുക്കാനായി പോകും വഴിയാണ് സന്യാസിനികളെ ഞെട്ടിച്ച് കൊണ്ട് രാഹുല്‍ കാര്‍നിര്‍ത്തിച്ച് അമ്മാരുടെ ഇടയിലേക്കിറങ്ങി ചെന്നത്.
ദ്വാരക സേക്രഡ് ഹാര്‍ട്ടിലെ മദര്‍ സുപ്പീരിയറും ഒപ്പമുണ്ടായിരുന്നു. വഴിയില്‍ നിന്ന് ചായകുടിക്കുന്നതും, സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിപോകുന്നതും രാഹുലിന്‍റെ സ്ഥിരം ശൈലിയാണെങ്കിലും സന്യാസിനികളെ കണ്ട് വണ്ടി നിറുത്തി കുശലം പറയുന്നത് കേരളത്തില്‍ ആദ്യ സംഭവമാണ്.
സന്യാസിനികള്‍ രാഹുലിന് റോസാപ്പുക്കൾ സമ്മാനിച്ചു, പ്രാർത്ഥനയും വാഗ്ദാനം ചെയ്തു.