Diocese

സെന്റ് ജൂഡ് ദേവാലയ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം

സെന്റ് ജൂഡ് ദേവാലയ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം

 

അർച്ചന കണ്ണറവിള

പേയാട്: സെയിന്റ് ജൂഡ്‌ ദേവാലയ തിരുനാളിനു തുടക്കമായി. തിരുനാൾ ആരംഭ ദിനമായ 21 ഞായർ ഇടവക വികാരി ഫാ.ജോയി സാബു പതാക ഉയർത്തി ഇടവക തിരുനാളിനു ആരംഭം കുറിച്ചു. പതാക ഉയർത്തുന്നതിന്നു മുന്നോടിയായി പതാക പ്രയാണമുണ്ടായിരുന്നു. സെയിന്റ്‌ സേവ്യർ ദേവാലയത്തിൽ നിന്ന് ആരംഭിച്ചു സെന്റ് ജൂഡ് ദേവാലയത്തിൽ അവസാനിക്കുന്ന രീതിയിലാണ് പതാക പ്രയാണം നടത്തപ്പെട്ടത്.

തുടർന്ന്, ദേവാലയാങ്കണത്തിൽ ആർട്ടിസ്റ് കോട്ടൂർ രഘു പണിത പിയാത്ത ആശീർവാദകർമം നടന്നു.

ഒക്ടോബർ 21 മുതൽ ഒക്ടോബർ 28 വരെയാണ് ഇടവക തിരുനാൾ ആഘോഷം.
ആഘോഷമായ തീർത്ഥാടന തിരുനാൾ പ്രാരംഭ ദിവ്യബലിക്ക് മോൺ. വി. പി.ജോസ് മുഖ്യ കാർമ്മികനും വചനപ്രഘോഷകൻ ഫാ.ബെനഡിക്ട് ജി. ഡേവിഡും ആയിരുന്നു.

രണ്ടാം ദിനമായ 22 തിങ്കൾ ദിവ്യബലിക്ക് മുഖ്യ കാർമ്മികൻ റവ. ഫാ.ക്ലിറ്റസ് വിൻസെന്റ്, തുടർന്ന് ‘ദൈവഅനുഭവ ധ്യാനം’. ധ്യാനം നയിക്കുന്നത് പരിത്രാണ ധ്യാനകേന്ദ്രം, അടിച്ചിറ, കോട്ടയത്തെ ഫാ. സോനു കുളത്തൂർ വി.സി.യും ടീം അഗങ്ങളുമാണ്.

ഒക്ടോബർ 22 മുതൽ 25 വ്യാഴം വരെയുള്ള ദിവസങ്ങളിൽ ദിവ്യബലിയും, ദൈവാനുഭവ ധ്യാനവും ഉണ്ടായിരിക്കും. ഈ ദിനങ്ങളിൽ ദിവ്യബലികൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത് ഫാ.ജോസഫ് ഷാജി, ഫാ.സ്റ്റാലിരാജ്, ഫാ.അനിൽ കുമാർ എന്നിവരാണ്.

ഒക്ടോബർ 26-നുള്ള ദിവ്യബലിക്ക് മുഖ്യകാർമ്മികൻ ഫാ.രാജേഷ് കുറിച്ചിയിലും വചനസന്ദേശം ഫാ. രതീഷ് മാർക്കോസും നൽകും. തുടർന്ന്, ദിവ്യകാരുണ്യ പ്രദക്ഷിണം ഉണ്ടായിരിക്കും.

ഒക്ടോബർ 27 ശനിയാഴ്ച രാവിലെ 8:00-ന് രോഗികൾക്കും പരേതാത്മാക്കൾക്കും വേണ്ടിയുള്ള വിശുദ്ധ കുർബാനയർപ്പിക്കുന്നത് ഫാ. രാഹുൽ ലാലാണ്.

വൈകുന്നേരം 4-ന് സന്ധ്യാവന്ദനത്തിന് മുഖ്യ കാർമ്മികൻ റവ. ഡോ. ക്രിസ്തുദാസ് തോംസണും, വചന പ്രഘോഷകൻ ഫാ. ജോസഫ് രാജേഷുമാണ്. തുടർന്ന്, വിശുദ്ധന്റെ തിരുസ്വരൂപ പ്രദക്ഷണം ഉണ്ടായിരിക്കും.

തിരുനാൾ മഹോത്സവ ദിവസമായ 28 ഞായർ ആഘോഷപരമായ സമൂഹ ദിവ്യബലിക്ക് കട്ടയ്ക്കോട് ഫെറോനാ വികാരി ഫാ. റോബർട്ട്‌ വിൻസെന്റ് മുഖ്യ കാർമികത്വംവഹിക്കും, ഫാ. ഷിബിൻ ബോസ്കോ വചനപ്രഘോഷണം നൽകും.

തുടർന്ന്, തിരുനാൾ പതാകയിറക്കോടും സ്‌നേഹവിരുന്നോടും കൂടി ഈവർഷത്തെ തിരുനാൾ സമാപിക്കും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker