Kerala
സൂസപാക്യം പിതാവിനെ സന്ദര്‍ശിച്ച് ആയുരാരോഗ്യവും പ്രാർത്ഥനയും നേർന്ന് കേരളാ ഗവര്‍ണ്ണര്‍
സൂസപാക്യം പിതാവിനെ സന്ദര്‍ശിച്ച് ആയുരാരോഗ്യവും പ്രാർത്ഥനയും നേർന്ന് കേരളാ ഗവര്‍ണ്ണര്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ‘ആദ് ലിമിനാ’ സന്ദർശനത്തിന് ശേഷം അസുഖബാധിതനാവുകയും ചികിത്സകള്‍ക്ക് ശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരച്ചെത്തുകയും ചെയ്ത തിരുവനന്തപുരം ആർച്ച്ബിഷപ്പ് സൂസപാക്യം പിതാവിനെ സന്ദര്‍ശിക്കാന്‍ കേരളാ ഗവര്‍ണ്ണര്‍ എത്തി.
ആര്‍ച്ചുബിഷപ്പിനെ സന്ദര്‍ശിച്ച് കുശലാന്വേഷണങ്ങള്‍ നടത്തിയ ഗവര്‍ണര്‍ ആയുരാരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥനകളും നേർന്നാണ് മടങ്ങിപ്പോയത്.
അതിരൂപതാ സഹായ മെത്രാന്‍ ഡോ.ക്രിസ്തുദാസ്, മോണ്‍.സി.ജോസഫ്, പ്രോക്യുറേറ്റർ ഫാ.പയസ്, തിരുവനന്തപുരം ലൂര്‍ദ് മാതാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.സോണി മുണ്ടുനടക്കല്‍ തുടങ്ങിയവർ ചേർന്ന് കേരളാ ഗവര്‍ണ്ണറെ സ്വീകരിച്ചു.