Diocese
സി.ദിവാകരന്‍ നെയ്യാറ്റിന്‍കര ബിഷപ്പ്സ് ഹൗസിലെത്തി
സി.ദിവാകരന്‍ നെയ്യാറ്റിന്‍കര ബിഷപ്പ്സ് ഹൗസിലെത്തി
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: തിരുവനന്തപുരത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി സി.ദിവാകരന്‍ നെയ്യാറ്റിന്‍കര ബിഷപ്പ്സ് ഹൗസിലെത്തി, ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവലുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഉച്ചക്ക് 12.30 നെത്തിയ ദിവാകരന്‍ ഒരു മണിക്കൂറോളം ബിഷപ്പ്സ് ഹൗസില്‍ ചെലവിട്ടു. ബിഷപ്പിനൊപ്പം ഉച്ചഭക്ഷണവും കഴിഞ്ഞാണ് മടങ്ങിയത്. മോണ്‍.ജി.ക്രിസ്തുദാസും ചര്‍ച്ചയില്‍ പങ്കെടുത്തു.
സ്ഥാനാര്‍ത്ഥിയായല്ല രൂപതയുടെ സുഹൃത്ത് എന്ന നിലയിലാണ് ബിഷപ്പ് ഹൗസിലെത്തിയതെന്ന് മാധ്യമങ്ങളോട് സി.ദിവാകരന്‍ പറഞ്ഞു. ബോണക്കാട് കേസുകളില്‍ പലതിലും ബിഷപ്പിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത കാര്യത്തില്‍ മുഖ്യമന്ത്രിയുമായി അടിന്തിരമായി സംസാരിക്കുമെന്നും, വിഷയത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കുമെന്നും സി.ദിവാകരന്‍ അറിയിച്ചു.