ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ഹിന്ദി വിഭാഗം മേധാവി സിസ്റ്റർ റോസ് ആന്റോയുടെ വൃക്കദാനം നാളെ. ഇരിങ്ങാലക്കുട ആസാദ് റോഡിൽ താമസിക്കുന്ന വലിയപറമ്പിൽ വീട്ടിൽ തിലകനാണ് വൃക്ക നല്കുന്നത്.
ശസ്ത്രക്രിയയ്ക്കായി ഇന്നു രാവിലെ സിസ്റ്ററിനെ എറണാകുളം ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ആലപ്പുഴ കൈതവനയിൽ ദേവസ്യ ആന്റണിയുടെയും ത്രേസ്യയുടെയും പന്ത്രണ്ട് മക്കളിലൊരാളാണ് സിസ്റ്റർ റോസ് ആന്റോ.
സഹപ്രവർത്തകരും വിദ്യാർഥികളും ഇന്നലെ കോളജിൽ സിസ്റ്റർ റോസ് ആന്റോയ്ക്കു പ്രാർഥനാശംസകൾ നേർന്നു. നാളെ ശസ്ത്രക്രിയ നടക്കുന്ന സമയത്തു കോളജിൽ പ്രത്യേക പ്രാർഥനകൾ നടത്തുമെന്നു പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ക്രിസ്റ്റി അറിയിച്ചു.
Related