Vatican

സിന‍ഡിന്‍റെ പ്രമാണരേഖാ രൂപീകരണത്തിനുള്ള കമ്മിഷന്‍ അംഗങ്ങളെ തെരെഞ്ഞെടുത്തു

സിന‍ഡിന്‍റെ പ്രമാണരേഖാ രൂപീകരണത്തിനുള്ള കമ്മിഷന്‍ അംഗങ്ങളെ തെരെഞ്ഞെടുത്തു

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: സിന‍ഡിന്‍റെ ഫലപ്രാപ്തിയാകേണ്ട പ്രമാണരേഖയുടെ രൂപീകരണത്തിനുള്ള കമ്മിഷന്‍ അംഗങ്ങളെ 6-Ɔമത്തെ പൊതുസമ്മേളനം തെരെഞ്ഞെടുത്തു. വിവിധ ഭൂഖണ്ഡങ്ങളുടെ പ്രതിനിധികളെയാണ് പൊതുവേദിയില്‍ വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്തത്.

1) ഏഷ്യയുടെ പ്രതിനിധി : മുംബൈ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്.

2) അഫ്രിക്കയുടെ പ്രതിനിധി : സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സൺ

3) അമേരിക്കയുടെ പ്രതിനിധി : മെക്സിക്കോയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ കാര്‍ളോ അഗ്വാര്‍ റേത്തെസ്.

4) യൂറോപ്പിന്റെ പ്രതിനിധി : ഇറ്റലിയിലെ കിയേത്തി-വാസ്തോ അതിരൂപതയുടെ മെത്രാപ്പോലീത്ത ബ്രൂണോ ഫോര്‍ത്തെ.

5) ആസ്ത്രേലിയ-ഓഷാനിയ പ്രവിശ്യയുടെ പ്രതിനിധി : മെല്‍ബോണ്‍ അതിരൂപതാദ്ധ്യക്ഷന്‍,
പീറ്റര്‍ ആന്‍‍ഡ്രൂ കൊമെന്‍സോൾ.

ഈ അഞ്ച് കമ്മിഷന്‍ അംഗങ്ങളാണ് പ്രമാണരേഖയുടെ രൂപീകരണത്തിനുള്ള നേതൃത്വം വഹിക്കുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker