അനീഷ് എൽ.എസ്.
ചാമവിള: കെ.സി.വൈ.എം. (ലാറ്റിൻ) ചാമവിള തിരുകുടുംബ ദേവാലയ യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യമായി BP യും കുറഞ്ഞ നിരക്കിൽ രക്തത്തിലെ ഗ്ലുക്കോസ് അളവ് നിർണയിക്കുന്നതിനുമായി ‘സാൽവിയോ 2k19’ എന്ന പേരിൽ ഒരു ഹെൽത്ത് കെയർ പ്രോഗ്രാം ആരംഭിച്ചു.
കെ.സി.വൈ.എം. (ലാറ്റിൻ) ചാമവിള യൂണിറ്റ് പ്രസിഡന്റ് ശ്രീ. അനീഷ് എൽ.എസ്. ന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. ഒന്നിടവിട്ടുള്ള ഞായറാഴ്ചകളിൽ ഈ ഹെൽത്ത് കെയർ പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണ്.