World

“സാന്താ മാർത്താ ഗ്രൂപ്പ്” മനുഷ്യക്കടത്തിനെതിരെ പോരാടുന്ന രാജ്യാന്തര ശൃംഖല; വത്തിക്കാൻ സ്‌ഥാനപതി

"സാന്താ മാർത്താ ഗ്രൂപ്പ്" മനുഷ്യക്കടത്തിനെതിരെ പോരാടുന്ന രാജ്യാന്തര ശൃംഖല; വത്തിക്കാൻ സ്‌ഥാനപതി

ഫാ. വില്യം നെല്ലിക്കൽ

റോം: മനുഷ്യക്കടത്തിനെതിരെ പോരാടുവാൻ
സഭയും സമൂഹവും ചേർന്ന് രൂപീകൃതമായ കണ്ണിയാണ് സാന്താ മാർത്താ ഗ്രൂപ്പെന്ന് ഐക്യരാഷ്ട്ര സംഘടയുടെ ന്യൂയോർക്ക് ആസ്ഥാനത്തെ വത്തിക്കാന്‍റെ സ്ഥാനപതി, ആർച്ചുബിഷപ്പ് ബെർണർദീത്തോ ഔസാ. മെയ് 28-ന് യു.എന്നിൽ വിളിച്ചുകൂട്ടിയ രാഷ്ട്രങ്ങളുടെ സംഗമത്തിൽ രാഷ്ട്ര പ്രതിനിധികൾക്ക് ‘സാന്താ മാർത്താ ഗ്രൂപ്പി’നെ  പരിചയപ്പെടുത്തവെയാണ് ആർച്ചുബിഷപ്പ് ഔസാ വത്തിക്കാന്റെ നിലപാട് വ്യക്തമാക്കിയത്.

മനുഷ്യക്കടത്തെന്ന ഭീതികരമായ കുറ്റകൃത്യത്തിന് കാരണക്കാരായവർക്കെതിരെ നീതി നടപ്പാക്കുന്നതിനും ഇരകളായവരുടെ യാതനകൾ ശമിപ്പിക്കുന്നതിനുമായി 2014 ഏപ്രിലിൽ ഫ്രാൻസിസ് പാപ്പാ തന്‍റെ വസതിയായ സാന്താ മാർത്തയിൽ വിളിച്ചുകൂട്ടിയ ലോകത്തെ വൻനഗരങ്ങളിലെ ഉന്നതതല പൊലീസ് ഓഫിസന്മാരുടെയും പൗരപ്രമുഖരുടെയും സർക്കാരേതര സംഘടകളുടെയും സന്നദ്ധ കൂട്ടായ്മയാണ് സാന്താ മാർത്താ ഗ്രൂപ്പ് (The Santa Marta Group).

ഇന്നിന്‍റെ പ്രതിഭാസങ്ങളായ മനുഷ്യക്കടത്ത്, അവയവങ്ങളുടെയും കോശങ്ങളുടെയും കള്ളക്കടത്ത്, കുട്ടികളുടെ ലൈംഗിക പീഡനം, അടിമവേല, വേശ്യാവൃത്തി എന്നിങ്ങനെയുള്ള വളരെ നീചമായ പ്രത്യാഘാതങ്ങളുള്ള സാമൂഹിക സാമ്പത്തിക ഒറ്റപ്പെടുത്തലുകൾ ഇല്ലാതാക്കാൻ രാഷ്ട്രനേതാക്കളുടെ ഫലവത്തും, പ്രായോഗികവും നിരന്തരവും യഥാർത്ഥവുമായ പിന്‍തുണ ആവശ്യമാണെന്നതാണ് ഫ്രാൻസിസ് പാപ്പായുടെ നിലപാടെന്ന് വത്തിക്കാൻ പ്രതിനിധി സമ്മേളനത്തിൽ വിവരിച്ചു. ഈ വിപത്തുകൾക്കെതിരായ പോരാട്ടത്തിൽ ഒന്നിച്ച് മുന്നേറാമെന്ന പ്രത്യാശ ആർച്ച് ബിഷപ് പ്രകടിപ്പിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker