Kerala

സാധാരണക്കാരന്റെ വേദന ഏറ്റുവാങ്ങാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ ദൈവവിശ്വാസി; റവ.ഡോ. ആര്‍.ക്രിസ്തുദാസ്

സാധാരണക്കാരന്റെ വേദന ഏറ്റുവാങ്ങാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ ദൈവവിശ്വാസി; റവ.ഡോ. ആര്‍.ക്രിസ്തുദാസ്

അനിൽ ജോസഫ്

തിരുവനന്തപുരം: സാധാരണക്കാരന്റെ വേദന ഏറ്റുവാങ്ങാന്‍ കഴിയുന്നവരാണ് യഥാര്‍ത്ഥ ദൈവ വിശ്വാസിയെന്ന് തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ്. പൊഴിയൂര്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് നൽകുന്ന 9 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു ബിഷപ്പ്‌. സാമൂഹിക പ്രതിബദ്ധതയുടെ ഈ സംരംഭം സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും ബിഷപ്പ്‌ കൂട്ടിച്ചേര്‍ത്തു.

ഭൂമിയില്ലാത്ത സാധാരക്കാരായ 9 കുടുംബങ്ങളെ ദത്തെടുത്ത് 2 സെന്റ്‌ വീതം സ്ഥലവും വീടും നല്‍കുന്ന പരിപാടിയാണ് പൊഴിയൂര്‍ പൗരസമിതി നടപ്പിലാക്കിയത്. 97-ല്‍ തുടങ്ങിയ ഈ പദ്ധതി കടുത്ത സാമ്പന്തിക വെല്ലുവിളികള്‍ കാരണം പൂര്‍ത്തിയാകാന്‍ കഴിയാതെ നീണ്ടു പോകുകയായിരുന്നു.

പദ്ധതിയ്ക്ക് വേണ്ടി 25 സെന്റ്‌ സ്ഥലം ദാനമായി നല്‍കിയ പൊഴിയൂര്‍ മിഖേല്‍ പിള്ള മകന്‍ ഇഗ്നേഷ്യസിന്റെ കുടുംബത്തെ ചടങ്ങില്‍ അഭിവന്ദ്യ പിതാവ് ആദരിച്ചു.

ക്രിസ്തീയ വിഭാഗത്തിലെ 7 പേർക്കും മുസ്ലിം വിഭാഗത്തില്‍ നിന്ന് 2 പേര്‍ക്കുമാണ് വീടും സ്ഥലവും ലഭിച്ചത്. ഹൈന്ദവ വിഭാഗത്തില്‍ നിന്നും അര്‍ഹമായ അപേക്ഷ ലഭിച്ചിരുന്നില്ല. എന്നാല്‍ അവര്‍ക്കുള്ള സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. അപേക്ഷ വന്നാല്‍ പരിഗണിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ഷാമില, റജില, ഷീല ജോബോയ്, ബാബു ഫ്രാന്‍സിസ്, ബിന്ദു, ഇസബെല്‍, താഹിര്‍നിസ, റീത്താമ്മ, ട്രീസ എന്നീ 9 ഗുണഭോക്താക്കളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ ഹെല്ലു മൈക്കിള്‍ വിതരണം ചെയ്തു.

പൗരസമിതി പ്രസിഡന്‍റ് എം. ജോസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഇടവക വികാരിമാരായ ഫാ. അഗസ്റ്റിന്‍ ജോണ്‍, ഫാ. ആന്‍റോ ജോറിസ്, പൊഴിയൂര്‍ ഇമാം സൈദ് മെഹ്ബൂബ് സുബുഹാനി തങ്ങള്‍, പൗരസമിതി സെക്രട്ടറി രാജന്‍ വി പൊഴിയൂര്‍, ട്രഷറര്‍ എം. സിറാജുദ്ധീന്‍, കണ്‍വീനര്‍ എം. പി. ക്രിസ്റ്റഫര്‍, എം. ജോസഫ്, അഡ്വ. ക്രിസ്തുദാസ്, മേഴ്സി പീറ്റര്‍, റ്റി. പയസ്, കെ. വിജയകുമാര്‍, എന്‍. എ. മജീദ്, കെ. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

 

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker