Kerala

സാം സൈമൺ ജോർജ് IFTA യുടെ 2019-ലെ മികച്ച സംഗീത സംവിധായകൻ; വിജയപുരം രൂപതയ്ക്ക് അഭിമാന നിമിഷം

വിജയപുരം രൂപതയ്ക്കും പൊടിമറ്റം സെന്റ്.ജോസഫ് ഇടവകയ്ക്കും അഭിമാന നിമിഷം

ഫാ.ഷിന്റോ വെളീപ്പറമ്പിൽ

വിജയപുരം: വിജയപുരം രൂപതാംഗമായ സാം സൈമൺ ജോർജ് IFTA സിനിമ യൂണിയന്റെ 2019-ലെ മികച്ച സംഗീത സംവിധായകൻ അവാർഡിന് അർഹനായി. വിജയപുരം രൂപതയ്ക്കും പൊടിമറ്റം സെന്റ്.ജോസഫ് ഇടവകയ്ക്കും അഭിമാന നിമിഷം.

കഴിഞ്ഞ 7 വർഷമായി മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ജോലി ചെയ്തുവരികയാണ് സാം സൈമൺ ജോർജ്. ഇതിനോടകം 60- ലധികം സിനിമകളിൽ വിവിധ സംഗീത സംവിധായകരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ പരസ്യങ്ങളും, ക്രിസ്തീയ ആത്മീയ ഗാനങ്ങൾക്കും സംഗീതം പകർന്ന് മികവ് തെളിയിച്ചിട്ടുണ്ട്.

2012 ചെന്നൈയിൽ sound Engineering കോഴ്സ് പൂർത്തീകരിച്ച ശേഷം, പ്രസിദ്ധ സംഗീത സംവിധായകനായ ഗോപി സുന്ദറിന്റെ കൂടെ പ്രവർത്തിച്ചാണ് സിനിമാ ലോകത്തിലേക്കുള്ള പ്രവേശനം. തുടർന്ന്, മറ്റു നിരവധി സംഗീത സംവിധായകരോടൊപ്പം പ്രവർത്തിച്ചു. പരിചയ സമ്പന്നത 2015-മുതൽ നിരവധി തവണ ഹ്രസ്വചിത്രങ്ങളിലെ സംഗീത സംവിധായകനുള്ള അവാർഡ് സാം സൈമണ് നേടിക്കൊടുത്തിട്ടുണ്ട്.

ഇപ്പോൾ 2019-ൽ സാമിനെ “IFTA” മലയാളം സിനിമ യൂണിയൻ സംഘടിപ്പിച്ച നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ നിന്നും മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുത്തിരിക്കുന്നു. അവാർഡിനർഹമായ ചിത്രം “കുഞ്ഞിരാമൻ”.

ദേവാലയങ്ങളിൽ ഗായസംഘത്തോടൊപ്പം key board വായിച്ചാണ് സംഗീത-കലാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 2018-ൽ വളരെ പ്രസിദ്ധിനേടിയ, ഫാ.ബിനോജ് മുളവരിക്കൽ സംഗീതവും രചനയും നിർവ്വഹിച്ച മരിയൻ ഭക്തി ഗാനമായ “അമ്മേ എന്റെ അമ്മേ, എന്റെ ഈശോയുടെ അമ്മേ” എന്ന ഗാനത്തിന് orchastration നിർവഹിച്ചിരുന്നത് സാം ആയിരുന്നു.

മാതാപിതാക്കൾ തന്റെ ജീവിതത്തിൽ മികച്ച വഴികാട്ടികളാണെന്ന് സാം സൈമൺ ജോർജ് അഭിമാനത്തോടെ പറയുന്നു. സാമിന്റെ പിതാവ് സൈമണും മാതാവ് അന്നമ്മയുമാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker