Diocese

സഹപാഠിക്കൊരു സ്നേഹക്കൂടൊരുക്കി ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ

കഴിഞ്ഞ 19 വർഷമായി വാടക കെട്ടിടത്തിലാണ് മൂന്നംഗ കുടുംബം താമസിച്ചു വരുന്നിരുന്നത്...

അനിൽ ജോസഫ്

വെള്ളറട: ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി., എൻ.എസ്.എസ്. വിദ്യാർത്ഥികൾ സഹപാഠിയായ നന്ദിനിക്ക് നിർമിച്ചുനൽകിയ “സഹപാഠിക്കൊരു സ്നേഹക്കൂട്” എന്ന വീടിന്റെ താക്കോൽദാനം ലോക്കൽ മാനേജർ മോൺ.ഡോ.വിൻസന്റ് കെ.പീറ്ററും, എസ്.പി.സി. യുടെ തിരുവനന്തപുരം റൂറൽ എ.ഡി. എൻ.ഒ.അനിൽകുമാറും ചേർന്ന് നിർവഹിച്ചു.

കഴിഞ്ഞ 19 വർഷമായി വാടക കെട്ടിടത്തിലാണ് നന്ദിനിയുടെ അമ്മയും, അനിയത്തിയും അടങ്ങുന്ന മൂന്നംഗ കുടുംബം താമസിച്ചു വരുന്നിരുന്നത്. ക്യാൻസർ ബാധിതനായിരുന്ന പിതാവ് മണികണ്ഠൻ 2018 ഒക്ടോബർ 10-ന് ആത്മഹത്യ ചെയ്തതോടെ, നിരാലംബരായ കുടുംബത്തിന് സുമനസ്സുകളായ നാട്ടുകാരുടെ സഹായത്തോടെ 3 സെന്റ് സ്ഥലം വാങ്ങി നൽകിയിരുന്നു. ഇപ്പോൾ ആ സ്ഥലത്താണ് എസ്.പി.സി., എൻ.എസ്.എസ്. വിദ്യാർത്ഥികൾ ചേർന്ന് വീട് നിർമ്മിച്ചു നൽകിയത്.

വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ കുമാരി, പ്രിൻസിപ്പാൾ റോസിലന്റ് കുമാരി, ഹെഡ്മാസ്റ്റർ ജയൻ, സ്റ്റാഫ് സെക്രട്ടറിമാരായ ഡോക്ടർ എൽ.കൃഷ്ണൻ നാടാർ, ജയപ്രകാശ്, അധ്യാപകരായ ജെ.ബിജുകുമാർ, ബിനി, ആന്റൺ വിനിത, പി.ടി.എ. പ്രസിഡന്റ് ഡി.വിജു, സിസ്റ്റർ സ്റ്റെല്ല തുടങ്ങിയവർ സംസാരിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker