Diocese

സമൂഹവിവാഹ പൊലിമയിൽ ഗോൾഡൻ ജൂബിലി ആഘോഷമാക്കി കണ്ണറവിള ഇടവക

സമൂഹവിവാഹ പൊലിമയിൽ ഗോൾഡൻ ജൂബിലി ആഘോഷമാക്കി കണ്ണറവിള ഇടവക

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര രൂപതയിലെ കണ്ണറവിള ഇടവക, ഇടവകയുടെ ഗോൾഡൻ ജൂബിലി ആഘോഷം അവിസ്മരണീയമാക്കിയത് സാധുക്കളായ മൂന്ന് പെൺകുട്ടികളുടെ വിവാഹമെന്ന സ്വപ്നം പൂവണിയിച്ചുകൊണ്ട്. മെയ് 16-ന് രാവിലെ 10 മണിക്ക് മൂന്ന് പെൺകുട്ടികൾക്ക് അവരുടെ കുടുംബങ്ങൾ കണ്ടുപിടിച്ച വരന്മാർ ഇടവകയുടെ ഗോൾഡൻ ജൂബിലിക്ക് ഒത്തുകൂടിയ ജനസഞ്ചയത്തെ സാക്ഷിയാക്കി മിന്നുകെട്ടി.

ഇടവകയുടെ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ വിവാഹം ദിവ്യബലിക്ക് മോൺ. വി. പി. ജോസ് മുഖ്യകാർമ്മികനായി. നെയ്യാറ്റിൻകര രൂപതാ വികാരിജനറൽ മോൺ. ജി. ക്രിസ്തുദാസ് വിവാഹങ്ങൾ ആശീർവദിച്ചു. റവ. ഫാ. അനിൽകുമാർ എസ്. എം. വചനസന്ദേശം നൽകി. രൂപതാ മൈനർ സെമിനാരി വൈസ് റെക്ടർ റവ. ഡോ. അലോഷ്യസ്, ഇടവക വികാരി റവ. ഫാ. ബിനു റ്റി. എന്നിവർ സഹകാർമികരായി.

തുടർന്ന് നടന്ന അനുമോദന സമ്മേളനം, നെയ്യാറ്റിൻകര നിയോജക മണ്ഡലം എം.എൽ.എ. ശ്രീമാൻ ആൻസലം ഉദ്‌ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ബിനു റ്റി. അധ്യക്ഷനായിരുന്നു. സമ്മേളനത്തിൽ മോൺ. ജി. ക്രിസ്തുദാസ് അനുഗ്രഹപ്രഭാഷണം നൽകി. മോഹൻദാസ് നവദമ്പദികൾക്ക് സാമ്പത്തിക സഹായം നൽകി അനുമോദിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീനയും കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി സജിയും ആശംസകൾ അർപ്പിച്ചു. ഇടവക കൗൺസിൽ അംഗങ്ങളായ ശ്രീമാൻ ജി. ബാബു, ശ്രീമാൻ എൽ. സേവ്യർ, ശ്രീമാൻ പ്രഭുല ചന്ദ്രൻ എന്നിവരും ഇടവകയുടെ പേരിൽ  ആശംസകളർപ്പിച്ച് സംസാരിച്ചു.

തുടർന്ന്, നെല്ലിമൂട് ആർ.ബി.എം. ഓഡിറ്റോറിയത്തിൽ ഒരുക്കിയ വിവാഹ വിരുന്നു സൽക്കാരത്തോട്കൂടി ഇടവകയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് വിരാമമായി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker