സഭ പ്രതി സന്ധികളെ അതിജീവിച്ചത് ജപമാലയിലൂടെ; ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍
സഭ പ്രതി സന്ധികളെ അതിജീവിച്ചത് ജപമാലയിലൂടെ; ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍
ഷാജി ബോസ്കോ
നെയ്യാറ്റിന്‍കര: നേരിട്ട പല പ്രതിസന്ധികളെയും കത്തോലിക്കാസഭ അതിജീവിച്ചത് ജപമായയിലൂടെയാണെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍. നെയ്യാറ്റിന്‍കര രൂപതായില്‍ ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം സംഘടിപ്പിച്ച ജപമാല പദയാത്ര നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തിഡ്രലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
നൂറ്റാണ്ടുകളുടെ പഴക്കമുളള ജപമാല പ്രാര്‍ഥന, അത്മീയതയുടെ വറ്റാത്ത ഉറവയാണെന്നും ബിഷപ്പ് പറഞ്ഞു. എല്ലാ ദിവസവും കുട്ടികളും യുവാക്കളും ജപമാല പ്രാര്‍ഥന പതിവാക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്യ്തു.
ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം പ്രസിഡന്‍റ് ഷാജിബോസ്കോ അധ്യക്ഷത വഹിച്ച പരിപാടിയില്‍ രൂപതാ ശുശ്രൂഷാ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി ജോസ്, അല്‍മ്മായ കമ്മിഷന്‍ ഡയറക്ടര്‍ എസ്. എം. അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന്, ജപമാല പദയാത്രയിലെ മാതാവിന്‍റെ തിരുസ്വരൂപം ബിഷപ്പ് ആശീര്‍വദിച്ചു. തുടര്‍ന്ന് നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ നിന്നും ഉദയന്‍കുളങ്ങര സെന്‍റ് മേരീസ് ദേവാലയത്തിലേക്ക് നടന്ന ജപമാല പദയാത്രയില്‍ നൂറുകണക്കിന് വിശ്വാസികളും വൈദികരും സന്യസ്തരും പങ്കെടുത്തു.
ഉദയന്‍കുളങ്ങരയില്‍ നടന്ന സമാപന സമ്മേളനം രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു.